ആലപ്പുഴ : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു. മാരാരിക്കുളം വടക്ക് കളത്തിൽ വീട്ടിൽ ജയ്സന്റെയും ദീപ്തിയുടെയും മകൻ ഡെയ്ൻ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം. പള്ളിപ്പുറത്ത് പടിഞ്ഞാറെകരിയിലുള്ള ദീപ്തിയുടെ വീട്ടിൽ വച്ചാണ് അപകടം നടന്നത് .കുട്ടിയുടെ അമ്മയുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് .