Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsനവീന്‍ ബാബുവിന്...

നവീന്‍ ബാബുവിന് കണ്ണീരോടെ വിട നല്‍കി നാട്

പത്തനംതിട്ട :  അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് ജന്മനാടായ മലയാലപ്പുഴ ഗ്രാമം കണ്ണീരോടെ വിട നൽകി. ഇന്ന് ഉച്ച കഴിഞ്ഞ് നടന്ന സംസ്കാര ചടങ്ങിൽ ജനപ്രതിനിധികളും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും  അന്ത്യാഞ്ജലി അർപ്പിച്ചു. പെൺമക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകർമങ്ങൾ ചെയ്തതും ചിതയിലേക്കു തീ പകർന്നതും. മലയാലപ്പുഴയിലെ വീട്ടുവളപ്പിലാണു ചിതയൊരുക്കിയത്.  മന്ത്രി കെ.രാജന്റെ നേതൃത്വത്തിലാണു മൃതദേഹം ചിതയിലേക്കെടുത്തത്.

കലക്ടറേറ്റിലെ പൊതുദർശനത്തിനു ശേഷം രാവിലെ  11 മണിയോടെ മൃതദേഹം മലയാലപ്പുഴയിലെ വീട്ടിലെത്തിച്ചു. വൻ ജനാവലിയാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്കുകാണാൻ കാത്തു നിന്നത്. .മന്ത്രിമാരും വിലാപയാത്രയെ അനുഗമിച്ചിരുന്നു. വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന  മൃതദേഹം ഇന്ന് രാവിലെയാണ് വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ചത്. വികാരനിർഭരമായ യാത്രയയപ്പാണ്  കലക്ടറേറ്റിൽ സഹപ്രവർത്തകർ നവീൻ ബാബുവിന്  നൽകിയത്.

ചൊവ്വാഴ്ച പത്തനംതിട്ട കലക്ടറേറ്റിൽ എഡിഎമ്മായി ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന നവീൻ ബാബുവിന്റെ ഭൗതികശരീരം  എത്തിച്ചതോടെ സഹപ്രവർത്തകരിൽ പലരും പൊട്ടിക്കരഞ്ഞു . പത്തനംതിട്ട മുൻ ജില്ലാ കലക്ടർ ദിവ്യ എസ്.അയ്യർ, മന്ത്രി വീണാ ജോർജ്, റവന്യൂ മന്ത്രി കെ.രാജൻ എന്നിവരുൾപ്പെടെ നവീൻ ബാബുവിന് നിറകണ്ണുകളോടെ അന്ത്യാഞ്ജലി നൽകി.

വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. സ്ഥലംമാറ്റത്തിന്റെ തലേന്ന് കണ്ണൂരിൽ നടന്ന യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതും ഇതിൽ മനംനൊന്ത് നവീൻ ബാബു ജീവനൊടുക്കുന്നതും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇരട്ടപ്പദവി : ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹർജി. സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്ന് കാട്ടി ബി അശോക് ഐഎഎസാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ...

ഇന്ത്യ- പാകിസ്താൻ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

ന്യൂഡൽഹി : ഇന്ത്യ- പാകിസ്താൻ വെടിനിർത്തലിന് ധാരണയായെന്ന് കേന്ദ്രം. ഇന്ന് വൈകീട്ട് അഞ്ചുമണിമുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന നടത്തിയത്. വൈകിട്ട് 5...
- Advertisment -

Most Popular

- Advertisement -