Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamകൈക്കൂലി വാങ്ങുന്നതിനിടെ...

കൈക്കൂലി വാങ്ങുന്നതിനിടെ ലാൻഡ് റവന്യൂ തഹസിൽദാർ അറസ്റ്റിൽ

കൊച്ചി : എറണാകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ലാൻഡ് റവന്യൂ തഹസിൽദാർ അറസ്റ്റിൽ.രണ്ട് ഏജന്റുമാരും പിടിയിലായിട്ടുണ്ട്.കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണിയും ഷിബിൻ, രാജേഷ് എന്നീ ഏജന്റുമാരുമാണ് അറസ്റ്റിലായത് .എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇവർ പിടിയിലായത് .

കൃഷി ഭൂമി പുരയിടമാക്കി രേഖകള്‍ നല്‍കാനാണ് വ്യാജപരാതിക്കാരനെ സൃഷ്ടിച്ച് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരനുമായുള്ള ഒത്തുതീര്‍പ്പിനും കൃഷി ഭൂമി പുരയിടമാക്കി രേഖ നല്‍കാനും പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർ ഇടപാടിന്റെ ഭാഗമാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് എറണാകുളം യൂണിറ്റ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക്

കൊല്ലം : വിവേകാനന്ദ ഇന്റർനാഷണൽ റിലേഷൻസ് ഏർപ്പെടുത്തിയ വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവി ഏറ്റുവാങ്ങി. കൊല്ലം അമൃതപുരി ആശ്രമം ഹാളിൽ നടന്ന ചടങ്ങിൽ വിവേകാനന്ദ ഇൻ്റർനാഷണൽ റിലേഷൻസ് ഫൗണ്ടേഷൻ...

മഴ മുന്നറിയിപ്പിൽ മാറ്റം : മൂന്ന് ജില്ലകളില്‍ തീവ്രമഴ

പത്തനംതിട്ട : സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പിൽ മാറ്റം.മൂന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴ തുടരുന്ന...
- Advertisment -

Most Popular

- Advertisement -