Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുളയിൽ സുഗതോത്സവത്തിന്...

ആറന്മുളയിൽ സുഗതോത്സവത്തിന് തുടക്കമായി

ആറന്മുള : കവയിത്രി സുഗതകുമാരിയുടെ സ്മരണയ്ക്കായി   നാല് നാൾ നീളുന്ന സുഗതോത്സവത്തിന്  ആറമ്മുളയിൽ തുടക്കമായി.  സുഗതകുമാരിയുടെ കവിതകളെയും ആശയങ്ങളെയുമെല്ലാം ഭാവി തലമുറകളിലെക്ക് പകരുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി സുഗത പരിചയ ശിൽപ്പശാല, സുഗത കവിതാലാപനം, ഉപന്യാസ രചന തുടങ്ങിയ നിരവധി പരിപാടികളോടെയാണ് സുഗതോത്സവത്തിന് തുടക്കമായത്. ആറൻമുള  വിജയാനന്ദ വിദ്യാപീഠം അങ്കണത്തിൽ നടന്ന സുഗത പരിചയം ശിൽപ്പശാല മുൻ കേന്ദ്ര ക്യാബിനറ്റ് പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ ഉദ്ഘാടനം ചെയ്തു

കഴിഞ്ഞ ഒരു വർഷം നവതി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് മുൻ മിസ്സോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ പറഞ്ഞു. ഭാവി തലമുറക്ക് പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനും സുഗതകുമാരിയെ അവരുടെ ഹൃദയത്തിലേക്ക് പകർന്നുനൽകുന്നതിനും സാധ്യമാക്കിയ സുഗത സൂഷ്മ വനംപദ്ധതിയാണ് ഏറെ ശ്രദ്ധേയം.

സുഗതോത്സവം രണ്ടാം ദിവസമായ നാളെ (തിങ്കൾ) കവി ഇഞ്ചക്കാട് ബാലചന്ദ്രൻ സുഗതകുമാരി ടീച്ചറുടെ കുടുംബ വീടായ വാഴുവേലിൽ തറവാട്ടിലെ ഒന്നര ഏക്കർ സ്ഥലത്തുള്ള സുഗതവനത്തിൽ കുട്ടികൾക്കൊപ്പം കഥ പറഞ്ഞും കവിത ചൊല്ലിയും വനയാത്ര നടത്തും. 22 ന്  3 മണിക്ക് സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന  സമ്മേളനം കേന്ദ്ര പ്രതിരോഥ വകുപ്പ്മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. നവതി ആഘോഷക്കമ്മറ്റി അംഗം പന്യൻ രവീന്ദ്രൻ അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസ് സുഗത നവതി പുരസ്കാരം സമ്മാനിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 03-04-2026 Suvarna Keralam SK-47

1st Prize Rs.1,00,00,000/- RH 857805 (NEYYATTINKARA) Consolation Prize Rs.5,000/- RA 857805 RB 857805 RC 857805 RD 857805 RE 857805 RF 857805 RG 857805 RJ 857805 RK 857805...

യോഗ – ധ്യാന ക്ലാസ് സംഘടിപ്പിച്ചു 

കോഴഞ്ചേരി : ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് വോളൻ്റിയർമാർക്ക് യോഗയും ധ്യാനവും പുതുമയുള്ള അനുഭവമായി.  2024 ഡിസംബർ 21 പ്രഥമ വിശ്വധ്യാന ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്ര...
- Advertisment -

Most Popular

- Advertisement -