Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ കളഭാഭിഷേകത്തിനുള്ള...

ശബരിമലയിൽ കളഭാഭിഷേകത്തിനുള്ള ചന്ദനം അരച്ചെടുക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു.

ശബരിമല : കളഭാഭിഷേകത്തിനുള്ള ചന്ദനം  അരച്ചെടുക്കുന്നതിനുള്ള സംവിധാനം ശബരിമല സന്നിധാനത്ത് ആരംഭിച്ചു. കളഭാഭിഷേകത്തിനും ഭക്തർക്ക് വിതരണം ചെയ്യുന്നതിനുമുള്ള ചന്ദനമാണ് ഇനി മുതൽ സന്നിധാനത്ത് അരച്ചു വിതരണം ചെയ്യുന്നത്.

നിലവിൽ അരച്ച ചന്ദനം വാങ്ങിയാണ് ഉപയോഗിച്ചിരുന്നത്. ചന്ദനം അരയ്ക്കുന്ന ഉപകരണം ഒരു ഭക്തൻ വഴിപാടായി സമർപ്പിച്ചതാണ് ഇന്നു മുതൽ പ്രവർത്തനമാരംഭിച്ചത്.

മെഷിനിൻ്റെ പ്രവർത്തനോദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നിർവഹിച്ചു. ചന്ദനം അരയ്ക്കുന്നതിന് 2 മെഷിനുകളാണ് ലഭിച്ചത്. ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമുട്ടികളാണ് അരയ്ക്കാൻ ഉപയോഗിക്കുന്നത്. ഇത് തീരുന്ന മുറയ്ക്ക് വനം വകുപ്പിൽ നിന്ന് വാങ്ങാനാണ് തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറിൽ ടോറസ് ഉരസിയ സംഭവം: ഡ്രൈവറെ ആക്രമിച്ച രണ്ട് യുവാക്കൾക്കെതിരെ പോലീസ് കേസ് എടുത്തു

തിരുവല്ല: കാറിൽ ടോറസ് ലോറി ഉരസി എന്ന് ആരോപിച്ച് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ തിരുവല്ല പോലീസ് കേസ് എടുത്തു. ടോറസ് ഡ്രൈവർ ദേവഗിരി സ്വദേശിയെ മർദ്ദിച്ച സംഭവത്തിലാണ് കേസ്...

വയനാട് ദുരന്ത അതിജീവനം: മാനസികാരോഗ്യം ഉറപ്പിക്കാൻ 121 അംഗ ടീം

തിരുവനന്തപുരം : വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാനസികാഘാതം ഉണ്ടായവർക്ക് ആവശ്യമായ മാനസിക പിന്തുണയും സേവനവും നൽകുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
- Advertisment -

Most Popular

- Advertisement -