Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsമോഹൻലാലിനെ സംസ്ഥാന...

മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചു

തിരുവനന്തപുരം : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചു. മലയാളം വാനോളം – ലാൽ സലാം എന്ന് പേരിട്ട പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു .

ചടങ്ങിൽ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് മോഹൻലാലിനെ ആദരിച്ചു. ശേഷം സരസ്വതി സമ്മാൻ ജേതാവ് കവി പ്രഭാവർമ്മ രചന നിർവഹിച്ച കാവ്യ പത്രവും ചിത്രകാരൻ എ രാമചന്ദ്രന്റെ താമരക്കുളത്തിന്റെ ലോകം എന്ന ചിത്രവും സമ്മാനിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സ്വാഗതമാശംസിച്ചു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, എ എ റഹീം എം.പി, ആന്റണി രാജു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, ജില്ലാ കളക്ടർ അനുകുമാരി, ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ജോഷി, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ മധുപാൽ, ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രിയദർശൻ, അഭിനേതാക്കളായ അംബിക, രഞ്ജിനി, മാളവിക മോഹനൻ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ. മധു നന്ദി അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

കൊച്ചി : ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം.ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യം.സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അന്തസുണ്ടെന്നും രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും...

പണിമുടക്ക് : ഹെൽമറ്റ് വച്ച് ബസോടിച്ച് കെഎസ്ആർടിസി ഡ്രൈവർ , സ്കൂളുകളിലും സംഘർഷം

തിരുവനന്തപുരം : പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറി.സർവീസ് നടത്താനുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ശ്രമം പലയിടത്തും സമരാനുകൂലികൾ തടഞ്ഞു.സമരാനുകൂലികളെ പേടിച്ച് പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന...
- Advertisment -

Most Popular

- Advertisement -