Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiയുഎസ് ആക്രമണം...

യുഎസ് ആക്രമണം : ഹോര്‍മൂസ് കടലിടുക്ക്  ഇറാന്‍ വീണ്ടും അടച്ചു

ന്യൂഡൽഹി :  അമേരിക്ക ആക്രമണം കടുപ്പിച്ചതോടെ ഹോര്‍മുസ് കടലിടുക്ക്  ഇറാന്‍ വീണ്ടും അടച്ചു. യുഎസ് ഇടപെടല്‍ അവസാനിപ്പിക്കുന്നതുവരെ കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ അറിയിച്ചു. ഹോര്‍മുസ് അടച്ചതിനുപിന്നാലെ ഇറാനില്‍ യുഎസ് ആക്രമണം ശക്തമാക്കി. ഇറാനില്‍ യുഎസ് നടത്തുന്ന മൂന്നാം ഘട്ട ആക്രമണമാണിത്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രമായ ബോംബാക്രമണമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനില്‍ എവിടെയാണ് ആക്രമണം നടത്തിയത് എന്ന കാര്യം യുഎസ് സൈന്യം വ്യക്തമാക്കിയിട്ടില്ല. ഇറാന്റെ തെക്കന്‍ തീരത്തെ പ്രധാന നഗരങ്ങളായ അസലുയെ, ഡെയ്ര്‍, ബുഷെഹര്‍, ബന്ദര്‍ അബ്ബാസ്, സിറിക് എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

അനുവാദമില്ലാത്ത വഴിയില്‍ക്കൂടി ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച കപ്പലിനെ ഐആര്‍ജിസി ആക്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹോര്‍മുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീലക്കുറിഞ്ഞി പൂത്തു : ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആര്‍ടിസി

ഇടുക്കി: മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാന്‍ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആര്‍ടിസി. നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്ന ചൊക്രമുടിയിലേക്ക് ജില്ലയിലെ ഒന്‍പത് കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നും ദിവസവും രാവിലെ അഞ്ച് മുതല്‍ സര്‍വീസുണ്ട്. ഓഫ് റോഡ് സഫാരിയുമായി ചതുരംഗപ്പാറ...

പരിശുദ്ധ പരുമല തിരുമേനി ജീവിതം സുവിശേഷമാക്കി :  കാതോലിക്കാ ബാവ

പരുമല :  ജീവിതം സുവിശേഷമാക്കിയ വിശുദ്ധനാണ് പരുമല തിരുമേനി എന്നും ദൈവസ്‌നേഹത്തിന്റെ തീക്ഷ്ണതയില്‍ വിശുദ്ധിയില്‍ വളര്‍ന്ന  പരുമല തിരുമേനി സേവനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി സ്വയം സമര്‍പ്പിച്ചുവെന്നും  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ...
- Advertisment -

Most Popular

- Advertisement -