Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്തെ എല്‍പിജി...

കൊല്ലത്തെ എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റിലേക്ക് യുവാക്കൾ കാർ ഇടിച്ചു കയറ്റി

കൊല്ലം : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) കൊല്ലത്തെ എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റിലേക്ക് യുവാക്കൾ കാർ ഇടിച്ചു കയറ്റി.പാചകവാതകം നിറച്ച 20 ബുള്ളറ്റ് ടാങ്കറുകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറിയെങ്കിലും വന്‍ ദുരന്തം ഒഴിവായി.രാത്രി എട്ടരയോടെയായിരുന്നു സംഭവം.

പരവൂര്‍ കലയ്‌ക്കോട് സ്വദേശികളായ ഷിനുരാജ്, ജയന്‍ എന്നിവരെ പാരിപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യലഹരിയിലായിരുന്നു.ഗേറ്റിലും മറ്റും ഇടിച്ച പാഞ്ഞ കാർ ടാങ്കറുകളിലും ഇടിച്ചു.15 മുതൽ 18 ടൺ വരെ പാചകവാതകം സംഭരിച്ച ബുള്ളറ്റ് ടാങ്കറുകളാണു യാഡിൽ ഉണ്ടായിരുന്നത്. വാൽ‌വുകളിൽ തട്ടാത്തതിനാൽ വാതകച്ചോർച്ച സംഭവിച്ചില്ല .

ടാങ്കറുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു. കാറിന് വലിയ തകരാറുകൾ സംഭവിച്ചു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രശസ്ത നടൻ എം.സി.കട്ടപ്പന അന്തരിച്ചു

ഇടുക്കി: പ്രശസ്ത നാടക നടൻ എംസി കട്ടപ്പന എന്നറിയപ്പെടുന്ന എംസി ചാക്കോ അന്തരിച്ചു. 75 വയസായിരുന്നു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. മുപ്പതോളം നാടകങ്ങളിൽ വേഷമിട്ടു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 40 വർഷത്തോളം നാടകരംഗത്ത് സജീവമായിരുന്നു...

നടി മീന ഗണേഷ് അന്തരിച്ചു

പാലക്കാട് : പ്രശസ്‌ത സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81) അന്തരിച്ചു. പുലർച്ചെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. നൂറിലേറെ മലയാള സിനിമകളിലും...
- Advertisment -

Most Popular

- Advertisement -