Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു

പത്തനംതിട്ട : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു.കുറ്റൂർ പഞ്ചായത്തിലെ ഓതറ, കുന്നന്താനം പഞ്ചായത്തിലെ വള്ളോക്കുന്ന്, റാന്നി പഞ്ചായത്തിലെ ബ്ലോക്കുപടി, അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന് വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാധാമണിയമ്മ (കോണ്‍ഗ്രസ്സ്) വിജയിച്ചു, ഭൂരിപക്ഷം രണ്ട് വോട്ട്.

കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ വാര്‍ഡില്‍ രബീഷ് മോന്‍ രവി (കേരള കോണ്‍ഗ്രസ്സ്) വിജയിച്ചു, ഭൂരിപക്ഷം 148 വോട്ട്.

അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി വാര്‍ഡില്‍ അനില (കോണ്‍ഗ്രസ്സ്) വിജയിച്ചു, ഭൂരിപക്ഷം 112 വോട്ട്.

റാന്നി ഗ്രാമപഞ്ചായത്തിലെ ബ്ലോക്കുപടി വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എം ആര്‍ രമ്യാമോള്‍ ( കോണ്‍ഗ്രസ്സ്) വിജയിച്ചു, ഭൂരിപക്ഷം അഞ്ച് വോട്ട്.

ജില്ലയിൽ 67.31% പോളിങ് ആണ് രേഖപ്പെടുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് 1,36,000 പേർ : എഡിജിപി എസ് ശ്രീജിത്ത്

ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നവംബർ 16 ന് നട തുറന്ന ശേഷം ഇതുവരെ 1,36,000 ത്തിൽ അധികം പേർ ദർശനം നടത്തിയതായി എഡിജിപി എസ് ശ്രീജിത്ത്. സന്നിധാനത്തെ പോലിസ് ക്രമീകരണങ്ങൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു...

തൃക്കപാലീശ്വരം ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് കുടയേറി

തിരുവല്ല : നിരണം തൃക്കപാലീശ്വരം ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് അനുബന്ധിച്ചുള്ള കുടയേറ്റ് കർമ്മം ആലുവ തന്ത്രവിദ്യാലയം തന്ത്രി കൃഷ്ണ രാജ്, ശാന്തി പ്രകാശ് ഭട്ടും നിർവഹിച്ചു .10 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ ഉത്സവാദീ...
- Advertisment -

Most Popular

- Advertisement -