Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiചെറിയ പണമിടപാടുകൾക്ക്...

ചെറിയ പണമിടപാടുകൾക്ക് എസ്.എം.എസ് അയക്കുന്നത് നിർത്താൻ നീക്കം

ന്യൂഡൽഹി :  ചെറിയ പണമിടപാടുകൾക്ക് എസ്.എം.എസ് അയക്കുന്നത് നിർത്താനുള്ള നീക്കവുമായി ബാങ്കുകൾ.  100 രൂപയിൽ കുറഞ്ഞ തുകയുടെ ഇടപാട് നടത്തിയാൽ എസ്.എം.എസ് അയക്കുന്നത് ഒഴിവാക്കാൻ അനുവദിക്കണമെന്ന് ബാങ്കുകൾ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു.

യു.പി.ഐ ഇടപാട് ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. ഒരു രൂപയുടെ ഇടപാടിന് പോലും നോട്ടിഫിക്കേഷൻ വരുന്നത് കാരണം വൻതുകയുടെ ഇടപാടിനുള്ള എസ്.എം.എസ് അലർട്ട് ഉപഭോക്താക്കൾ അറിയാതെ പോകുകയാണെന്നാണ് ബാങ്കുകൾ പറയുന്നത്.

പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ പ്രതിനിധികൾ കഴിഞ്ഞ മാസം നടത്തിയ ചർച്ചക്ക് ശേഷമാണ് സംയുക്ത തീരുമാനമെടുത്തത്. തുടർന്ന്, സാമ്പത്തിക തട്ടിപ്പുകൾ തടയാനുള്ള ചില മാർഗനിർദേശങ്ങൾ അടക്കം ഉൾപ്പെടുത്തി ഒരു പട്ടിക ആർ.ബി.ഐക്ക് സമർപ്പിക്കുകയായിരുന്നെന്ന് മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇനി ഇക്കാര്യത്തിൽ ആർ.ബി.ഐയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

അതേസമയം, എസ്.എം.എസ് നിർത്തലാക്കുന്നതിന് മുമ്പ്ബാങ്കുകൾ ഉപഭോക്താക്കളുടെ അനുമതി തേടുമെന്ന് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ആർ.ബി.ഐ നിയമപ്രകാരം പണമിടപാട് നടത്തിയാൽ ഉപഭോക്താവിന് എസ്.എം.എസ് അലർട്ട് അയക്കണം. എന്നാൽ, എസ്.എം.എസ് അലർട്ട് ഒഴിവാക്കാൻ ഉപഭോക്താവിന് സൗകര്യമുണ്ട്. ഒരു എസ്.എം.എസ് അയക്കാൻ 20 പൈസയാണ് ബാങ്കിന് ചെലവ്. ഈ ചെലവ് ഉപഭോക്താവിൽനിന്ന് ഈടാക്കുകയാണ് ചെയ്യുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിഷ്ഠാ ദ്വാദശിയിൽ അയോദ്ധ്യ വര്‍ണാഭമാകും

അയോദ്ധ്യ : ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ രണ്ടാമത് വാര്‍ഷികമായ പ്രതിഷ്ഠാ ദ്വാദശിയില്‍ വര്‍ണാഭമായ പരിപാടികള്‍ നടത്താന്‍ തീരുമാനം. രാമകഥ, അനുപ് ഝലോട്ട, സുരേഷ് വാദ്കര്‍, തൃപ്തി ശാക്യ എന്നിവരുടെ ഭജനകള്‍, കഥക് നൃത്തം,...

നവീകരിച്ച ക്ഷേത്രക്കുളം  ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വെട്ടയ്ക്കൽ ചെള്ളപ്പുറം ശ്രീ ഘണ്ഠാകർണ്ണസ്വാമി ക്ഷേത്രം ആറാട്ടുകുളത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. കുളങ്ങളും തോടുകളും...
- Advertisment -

Most Popular

- Advertisement -