Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKochiകളമശ്ശേരി കഞ്ചാവ്...

കളമശ്ശേരി കഞ്ചാവ് കേസ് : പ്രധാനപ്രതി പിടിയിൽ

കൊച്ചി : കളമശ്ശേരി പോളിടെക്‌നിക്‌ കോളേജിലെ കഞ്ചാവ് കേസിൽ പ്രധാനപ്രതി പിടിയിൽ.കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ അനുരാജാണ് പിടിയിലായത് .കൊല്ലം സ്വദേശിയായ അനുരാജാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖും ശാലിക്കുമാണ് അനുരാജിന് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത്.

നാലുകിലോയിലേറെ കഞ്ചാവാണ് ഹോസ്റ്റലിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിടിച്ചെടുത്തത് രണ്ടുകിലോ മാത്രമാണ്.കാണാതായ കഞ്ചാവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റല്‍ കഞ്ചാവിന്റെ വിതരണ കേന്ദ്രമായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ തെളിയുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓഫീസുകളിലെ മാലിന്യസംസ്‌കരണത്തിനായി  പദ്ധതി തയ്യാറാക്കണം : ജില്ലാ കലക്ടര്‍

ആലപ്പുഴ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും സിവില്‍ സ്റ്റേഷനുകളിലും ജൈവമാലിന്യ സംസ്‌കരണത്തിനായി പോര്‍ട്ടബിൾ ബയോബിന്‍ സ്ഥാപിക്കുന്നതിന്  തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി തയാറാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ്...

കുട്ടനാട് പൂരം @ തിരുവല്ല കാർണിവൽ നഗരസഭ സ്റ്റേഡിയത്തിൽ ആരംഭിച്ചു

തിരുവല്ല: കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയ്ക്ക് മുന്നോടിയായി നടത്തുന്ന കുട്ടനാട് പൂരം @ തിരുവല്ല കാർണിവൽ നഗരസഭ സ്റ്റേഡിയത്തിൽ തുടങ്ങി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -