Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsഭക്ഷ്യസുരക്ഷ :...

ഭക്ഷ്യസുരക്ഷ : പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധന

തിരുവനന്തപുരം : സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പിഴത്തുകയും ഇരട്ടിയായി.എല്ലാ ജില്ലകളിൽ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാൽ പിഴയിനത്തിൽ ഈടാക്കി.

നിയമലംഘനം കണ്ടെത്തിയ 2064 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.സ്‌കൂൾ പരിസരങ്ങളിലെ കടകൾ കേന്ദ്രീകരിച്ചും മെഡിക്കൽ കോളേജ് കാന്റീനുകൾ കേന്ദ്രീകരിച്ചും സംസ്ഥാന വ്യാപകമായി സ്‌ക്വാഡുകൾ പരിശോധിച്ചു.ഏലയ്ക്ക, ശർക്കര തുടങ്ങിയ നിർമ്മാണ വിതരണ കേന്ദ്രങ്ങളിലെല്ലാം സ്പെഷൽ സ്‌ക്വാഡ് പരിശോധിച്ചു. ഷവർമ്മ നിർമ്മാണ വിതരണ ക്രേന്ദ്രങ്ങളിൽ 589 പരിശോധനകളും സ്പെഷൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ മത്സ്യയിലൂടെ 5276 പരിശോധനകൾ പൂർത്തിയാക്കി.ഭക്ഷണ പാക്കറ്റുകളിൽ ലേബൽ പതിക്കുന്നത് ഉറപ്പു വരുത്തുന്നതിനായി നടത്തിയ ഓപ്പറേഷൻ ലേബലിൽ 791 പരിശോധനകൾ പൂർത്തിയാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗണേശോത്സവം : പരിസ്ഥിതി സൗഹൃദമായ ആഘോഷത്തിനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങൾ

തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദമായ ഗണേശോത്സവം ഉറപ്പാക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പൊതുജനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2010-ൽ സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് പുറത്തിറക്കിയതും 2020-ൽ പുതുക്കിയതുമായ മാർഗരേഖകൾ അടിസ്ഥാനമാക്കിയാണ് നിർദേശങ്ങൾ. വിഗ്രഹ...

എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി

തിരുവല്ല ; എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.ശ്രീവല്ലഭനെയും ശബരിമല അയ്യപ്പനെയും പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം...
- Advertisment -

Most Popular

- Advertisement -