Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഭർത്താവിന്റെ നിരന്തര...

ഭർത്താവിന്റെ നിരന്തര പീഡനത്താൽ ചികിത്സയിലായിരുന്ന കാൻസർ രോഗിയായിരുന്ന യുവതി മരിച്ചു

റാന്നി : ഗർഭാശയ കാൻസറിന് ചികിത്സയിലിരിക്കെ യുവതിയെ ഭർത്താവ് ബലം പ്രയോഗിച്ച് നിരന്തരം ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള സ്വദേശിനി 35 കാരിയായ വീട്ടമ്മയുടെ പരാതിയിൽ കൊല്ലമുള സ്വദേശിയായ ഭർത്താവിനെ ആണ് വെച്ചുച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി വെള്ളിയാഴ്ചയാണ് മരിച്ചത്.

പെരുന്തേനരുവിയ്ക്ക് സമീപം വാടക വീട്ടിൽ വച്ച് മേയ് 28 മുതൽ ജൂൺ 15 വരെ വിവിധ ദിവസങ്ങളിൽ പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി 19 ന് പൊലീസിൽ പരാതി നൽകിയിരുന്നു.രോഗം കാരണം ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ കട്ടിലിൽ നിന്ന് തള്ളി താഴെയിട്ട് മൃഗീയമായി മർദിച്ചുവെന്നും പരാതിയിൽ യുവതി സൂചിപ്പിച്ചിരുന്നു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ വാർഡിൽ കഴിഞ്ഞിരുന്ന യുവതിയിൽ നിന്ന് വെച്ചൂച്ചിറ പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് ഭർത്താവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ട : 2,500 കിലോ ​ ലഹരിവസ്തുക്കൾ നാവികസേന പിടിച്ചെടുത്തു

ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ട. 2,500 കിലോ ഗ്രാം ലഹരിവസ്തുക്കൾ നാവികസേന പിടിച്ചെടുത്തു.‌‌‌‌ 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനുമാണ് നാവികസേന പിടിച്ചെടുത്തത്. ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലായ...

സ്ഥാനാർത്ഥികളുടെ മരണം : പ്രത്യേക തിരഞ്ഞെടുപ്പ് ജനുവരി 12 ന്

തിരുവനന്തപുരം : സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. 2026 ജനുവരി 12 ന് (തിങ്കൾ) രാവിലെ ഏഴു...
- Advertisment -

Most Popular

- Advertisement -