Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiപകുതി വില...

പകുതി വില തട്ടിപ്പ് : പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് ഇഡി

കൊച്ചി : പകുതി വിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്,​ ​ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്ന് വാ​ഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് ഇഡി.സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശി അനന്തുകൃഷ്ണൻ ഏകദേശം ആയിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് നിഗമനം.ഈ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്.അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

പാതിവിലയ്ക്ക് വണ്ടിയും ഗൃഹോപകരണങ്ങളും നല്‍കാമെന്നു പറഞ്ഞ് നടത്തിയ സിഎസ്ആര്‍ തട്ടിപ്പില്‍ വിവിധ ജില്ലകളില്‍നിന്നു കൂടുതല്‍ പരാതികള്‍ ഉയരുകയാണ്. പരിപാടിയുമായി സഹകരിച്ച കോണ്‍ഗ്രസ് നേതാവ് ലാലി വിൻസെന്റ് ഉള്‍പ്പെടെ ഉള്ളവർക്കെതിരേ കേസെടുത്തിട്ടുണ്ട്.മൂവാറ്റുപുഴ ആസ്ഥാനമാക്കി രൂപീകരിച്ച സോഷ്യോ ഇക്കണോമിക് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ (സീഡ്) പേരിലാണ് തട്ടിപ്പ് നടത്തിയത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിരോധനം

പത്തനംതിട്ട : മഞ്ഞനിക്കര- ഇലവുംതിട്ട- കോട്ട റോഡില്‍ കോട്ട ജംഗ്ഷനില്‍ കലുങ്ക് നിര്‍മ്മാണം ആരംഭിച്ചതിനാല്‍ മുളക്കുഴ- കോട്ട ഭാഗത്ത് കൂടി പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്കുളള ഗതാഗതം രണ്ട്് മാസത്തേക്ക് നിരോധിച്ചു. വാഹനങ്ങള്‍ കിടങ്ങന്നൂര്‍-...

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാന: ഇടുപണബലി ചടങ്ങ് നടന്നു

അമ്പലപ്പുഴ: പള്ളിപ്പാനയുടെ  മൂന്നാം ദിനം ഇടുപണ ബലി  ചടങ്ങ് നടന്നു. പള്ളിപ്പന്തലിനു മുൻവശം പകുതിക്ക് തെക്കുഭാഗത്തായി അഞ്ചടി നീളത്തിലും മൂന്നടി വീതിയിലും ഒന്നേകാൽ അടി താഴ്ചയിലും ഒരു കുഴി നിർമ്മിച്ച്  ആരോഗ്യ ദൃഢഗാത്രനായ...
- Advertisment -

Most Popular

- Advertisement -