Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiമെൻസ്ട്രൽ കപ്പിൽ...

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ : യുവതിയും സുഹൃത്തും പിടിയിൽ

കൊച്ചി : മെൻസ്ട്രൽ കപ്പിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലെത്തിച്ച് വിൽപന നടത്തിയിരുന്ന യുവതിയെയും സുഹൃത്തിനെയും എറണാകുളം എക്സൈസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് ഷാഫിയും ആലപ്പുഴ സ്വദേശിനിയായ സരിതയുമാണ് പിടിയിലായത്. ഇവരിൽ നിന്ന് മൊത്തം 94.032 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

ബെംഗളൂരുവിൽനിന്നു വൻതോതിൽ ലഹരിവസ്തുക്കൾ വാങ്ങി എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളിൽ മുറിയെടുത്തു വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി.മെൻസ്ട്രൽ കപ്പിനുള്ളിൽ എംഡിഎംഎ നിറച്ച് പശ ഉപയോഗിച്ച് അടച്ചശേഷം അത് സ്വകാര്യഭാഗത്ത് ഒളിപ്പിച്ചാണ് സരിത ലഹരി കടത്തിയിരുന്നത്.

സരിത മുമ്പ് ഹോം നഴ്സായും മുഹമ്മദ് ഷാഫി ഇന്റീരിയർ ഡിസൈനറായും ജോലി ചെയ്തിരുന്നവരാണ്. ഇവരിൽനിന്ന് എംഡിഎംഎ വാങ്ങിയ ആളുകളെക്കുറിച്ചും എക്സൈസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഴുവേലി, നെടുമ്പ്രം സ്മാർട് വില്ലജ് ഓഫീസുകളുടെ ഉദ്ഘാടനം

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ 100 ദിനകർമ്മ പരിപാടിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച മെഴുവേലി, നെടുമ്പ്രം സ്മാർട് വില്ലജ് ഓഫീസുകൾ റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ ന്യായവിലയിൽ...

പെരിങ്ങരയിൽ വെളളക്കെട്ടിൽ ഒറ്റപ്പെട്ടു പോയ കുടുംബത്തെ അഗ്നിരക്ഷാസേനയെത്തി കരയ്ക്ക് എത്തിച്ചു

തിരുവല്ല : പെരിങ്ങരയിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ വീട്ടിൽ നിന്നും വയോധിക അടക്കമുള്ള ആറംഗ കുടുംബത്തെ അഗ്നിരക്ഷാസേനയെത്തി കരയ്ക്ക് എത്തിച്ചു. പെരിങ്ങര പഞ്ചായത്ത് പതിനാലാം വാർഡിൽ ചാത്തങ്കരി വൈ.എം.സി.എക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ റോസമ്മ ആൻഡ്രൂസ്...
- Advertisment -

Most Popular

- Advertisement -