Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്ന് കെ.എസ്.ആർ.ടി.സി...

മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു: 16 യാത്രക്കാർക്ക് പരിക്ക്

തിരുവല്ല:  തിരുവല്ല മുത്തൂരിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ 16 യാത്രക്കാർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകീട്ട് 6.30 ന്  മുത്തൂർ എസ്.എൻ.ഡി.പി ശ്രീസരസ്വതി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

ചങ്ങനാശ്ശേരി ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് പോയ ബസ്സുകളാണ് ഒന്നിന് പിറകെ ഒന്നായി കൂട്ടി ഇടിച്ചത്.  കുറുകെ വെട്ടിച്ച ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിന് കാരണമായത്. ആദ്യ ബസിന് പിന്നിൽ  കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ്  ഇടിച്ചു. തൊട്ടു പിന്നാലെ എത്തിയ സൂപ്പർഫാസ്റ്റ് ബസ് കൊല്ലത്തേക്ക് പോയിരുന്ന ബസ്സിന് പിന്നിലും ഇടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽപ്പെട്ടവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു. പോലീസ് എത്തി ഗതാഗതം പുനസ്ഥാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തേക്ക് നിയോഗിതനായ  രാജീവ് ചന്ദ്രശേഖർ  നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയ്‌ക്ക് 2 മണിയോടെ  ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലെത്തി സംസ്ഥാന വരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി...

അയ്യപ്പ സംഗമത്തിന്റെ  വരവുചെലവു കണക്കുകള്‍ ബോധിപ്പിക്കേണ്ടത് നടത്തിയവരുടെ ഉത്തരവാദിത്വമാണ്:  എംവി. ഗോവിന്ദന്‍

കോഴിക്കോട്: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വരവുചെലവു കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കേണ്ടത് അത് നടത്തിയവരുടെ ഉത്തരവാദിത്വമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍. കണക്കുകള്‍ ശരിയാക്കണമെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്നും...
- Advertisment -

Most Popular

- Advertisement -