Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsKochiകുതിച്ചുയര്‍ന്ന് മുല്ലപ്പൂ...

കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില : രണ്ടാഴ്ചയ്ക്കിടെ വിലയുയര്‍ന്നത് 3,000 രൂപയ്ക്ക് മുകളിൽ

കൊച്ചി: കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില. രണ്ടാഴ്ചയ്ക്കിടെ 3,000 രൂപയ്ക്ക് മുകളിലാണ് വിലയുയര്‍ന്നത്. നിലവില്‍ കിലോയ്ക്ക് 4,000 രൂപയും കടന്ന് കുതിക്കുകയാണ് മുല്ലപ്പൂ വില. രണ്ടാഴ്ച മുന്‍പ് 1,000 രൂപയായിരുന്നു വില. മുഹൂര്‍ത്ത നാളുകളില്‍ വില വീണ്ടും ഉയരുന്നുണ്ട്. ഞായറാഴ്ച 5,500 രൂപയ്ക്ക് വരെയാണ് ഒരു കിലോ മുല്ലപ്പൂ വിറ്റുപോയതെന്നും സാധാരണ ദിവസങ്ങളില്‍ 3,500-4,000 രൂപ വരെ വിലയുണ്ടെന്നും വ്യാപാരികള്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ കനത്ത മഴയും കേരളത്തില്‍ മഞ്ഞുവീഴ്ച നേരത്തെ തുടങ്ങിയതുമാണ് മുല്ലപ്പൂ ഉല്‍പ്പാദനത്തെ ബാധിച്ചത്. തമിഴ്നാട്ടിലെ സത്യമംഗലം, കോയമ്പത്തൂര്‍, നരക്കോട്ട എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും മുല്ലപ്പൂവെത്തുന്നത്. പാലക്കാട്ടെ അതിര്‍ത്തി പഞ്ചായത്തായ വടകരപ്പതിയിലടക്കം പ്രാദേശികമായി കുറ്റിമുല്ല കൃഷി ചെയ്യുന്നവരുമുണ്ട്. സാധാരണ ഡിസംബര്‍ പകുതിയോടെ കാണാറുള്ള മഞ്ഞുവീഴ്ച, നവംബര്‍ ആദ്യവാരം തന്നെയെത്തിയത് ഉല്‍പ്പാദനത്തെ ബാധിച്ചെന്ന് കര്‍ഷകര്‍ പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ  സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം : ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം...

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

അടൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അടൂര്‍ ബൈപ്പാസില്‍ ഇന്ന് (തിങ്കൾ) രാത്രി ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ അടൂര്‍ ചാവടിയില്‍ ഗ്ലോറി വില്ലയില്‍ ടോം സി...
- Advertisment -

Most Popular

- Advertisement -