Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതൃക്കുന്നപ്പുഴ പാലം...

തൃക്കുന്നപ്പുഴ പാലം ആഗസ്റ്റ് 31 നകം ഗതാഗതത്തിന് തുറന്നുകൊടുക്കും

ആലപ്പുഴ : തൃക്കുന്നപ്പുഴ ലോക്ക് കം ബ്രിഡ്ജിന്റെ ടോപ് സ്ലാബ്, ബീം എന്നിവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ആഗസ്റ്റ് 31 നകം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ തീരുമാനം. പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന്  ജില്ലാകളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

നിലവില്‍ ഇരുകരകളിലുമുള്ള അബെറ്റ്‌മെന്റ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. മധ്യത്തിലുള്ള തൂണിന്റെ കോണ്‍ക്രീറ്റിങ് ജോലി മെയ് 31 നകം പൂര്‍ത്തീകരിക്കും. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാകും. തുടര്‍ന്ന് അപ്രാച്ച് റോഡ് നിര്‍മ്മാണപ്രവൃത്തി ഉടന്‍ ആരംഭിക്കും.

തൃക്കുന്നപ്പുഴ ലോക്ക് കം ബ്രിഡ്ജിന്റെ ശേഷിക്കുന്ന പ്രവൃത്തികളും പൂര്‍ത്തീകരിച്ച് ഡിസംബര്‍ 31 നകം ജലഗതാഗതത്തിന് തുറന്നുകൊടുക്കാനും യോഗത്തില്‍ തീരുമാനിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കടലാക്രമണ ഭീഷണി പ്രതിരോധിക്കുന്നതിനുള്ള ജിയോബാഗ് തയ്യാറാക്കുന്നതിന് ആവശ്യമായ മണല്‍ കെ എം എല്ലില്‍ നിന്ന് അടിയന്തരമായി ലഭ്യമാക്കാനും ജില്ലാ കളക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃതമായി വിട്ടുനിൽക്കുന്ന 601 ഡോക്ടർമാർക്കെതിരെ നടപടി : വീണാ ജോർജ്

തിരുവനന്തപുരം : അനധികൃതമായി സേവനത്തിൽ നിന്നും വിട്ടുനിൽക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 444 ഡോക്ടർമാർക്കെതിരേയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത 157 ഡോക്ടർമാർക്കെതിരേയും നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി...

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരേ ഹൂതികളുടെ ആക്രമണം : 5 പേർ കൊല്ലപ്പെട്ടു

ഏദൻ : യെമനിൽ ഏദനിലുള്ള അൽ മആഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.യെമൻ പ്രധാനമന്ത്രി ഷായ അൽ സിന്ദാനിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്.യെമനിലെ ഹൂതി...
- Advertisment -

Most Popular

- Advertisement -