Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsവൈ എം...

വൈ എം സി എ മധ്യമേഖല ലീഡേഴ്‌സ് കോൺഫ്രൻസ് സെപ്റ്റംബർ 19, 20 തീയതികളിൽ തിരുവല്ലയിൽ

തിരുവല്ല: വൈ എം സി എ മധ്യമേഖല ലീഡേഴ്‌സ് കോൺഫ്രൻസ് കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് ക്യാമ്പ് സെൻ്ററിൽ സെപ്റ്റംബർ 19,20 തീയതികളിൽ നടക്കും.19 ന് 2.30 നു രജിസ്ട്രേഷൻ. വൈകിട്ട് 5 മണിക്ക് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. വൈ.എം.സി.എ മധ്യ മേഖല ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിക്കും.

വൈ.എം.സി.എ മുൻ ദേശീയ പ്രസിഡൻ്റ്  ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി, ദേശീയ ട്രഷറർ റെജി ജോർജ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജർ ഫാ.സിജോ പന്തപ്പള്ളി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മാറ്റത്തിന് പ്രചോദനം എന്നതാണ് കോൺഫറൻസിൻ്റെ ചിന്താവിഷയം. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. റെജി മാത്യു, ഡോ. റൂബിൾ രാജ്, വിനോദ് രാജ്, ഷാജി ജെയിംസ്, ഡോ. റെജി വർഗീസ്, സാംസൺ മാത്യു എന്നിവർ ക്ലാസുകൾ നയിക്കും.

20 ന് 12 മണിക്ക് ആന്റോ ആൻ്റണി എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. റീജണൽ ചെയർമാൻ അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തും. മാത്യുസ് മാർ സിൽവാനിയോസ് മെത്രാപ്പോലീത്താ സമാപന സന്ദേശം നൽകും. ക്ലാസുകൾ, ചർച്ചകൾ, ആദരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും കോൺഫറൻസിൽ  ഉണ്ടാകും.

എറണാകുളം, മൂവാറ്റുപുഴ, ഇടുക്കി, തൊടുപുഴ, പാലാ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, ആലപ്പുഴ എന്നീ സബ് – റീജനുകളിലെ 160 വൈ.എം.സി.എ കളിൽ നിന്നും മൂന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുമെന്നും കോൺഫറൻസിലൂടെ വൈ.എം.സി.എ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാൻ സാധിക്കുമെന്നും സംഘാടക സമിതി ചെയർമാൻ എബി ജേക്കബ്, ജനറൽ കൺവീനർമാരായ ജോജി പി. തോമസ്, ലിനോജ് ചാക്കോ എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂർ ഏഴംകുളത്ത് അർധനഗ്നനായ അജ്ഞാതന്റെ സാന്നിധ്യം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, നാട്ടുകാർ ആശങ്കയിൽ

പത്തനംതിട്ട: രാത്രിയുടെ മറവിൽ നഗ്നനായി വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും മുന്നിലൂടെ സഞ്ചരിക്കുന്ന അജ്ഞാത വ്യക്തിയുടെ ശല്യം അടൂർ ഏഴംകുളം പഞ്ചായത്തിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു. അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന വാഴവിളപ്പടി, പട്ടാഴിമുക്ക് പ്രദേശങ്ങളിലാണ് ഇയാളുടെ സാന്നിധ്യം...

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം : മദ്ധ്യപ്രദേശ് പൊലീസ്  അന്വേഷണം ഊർജിതമാക്കി

ന്യൂഡൽഹി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് പൊലീസ് അന്വേഷണം ഊർജിതമാക്കി. മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുത്ത അന്വേഷണസംഘം വ്യാജരേഖ ചമച്ചതിനുള്ള തെളിവുകളും ശേഖരിച്ചു. ഇതുസംബന്ധിച്ച്‌ ദേശീയ പട്ടികവർഗ കമ്മീഷന് റിപ്പോർട്ട് നല്‍കും. കേസില്‍...
- Advertisment -

Most Popular

- Advertisement -