Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeUncategorizedതിരുവല്ല സ്വകാര്യ...

തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻ്റിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ബസ് തൊഴിലാളികൾ പണിമുടക്ക് നടത്തി

തിരുവല്ല: തകർന്നു കിടക്കുന്ന തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻ്റിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് പൂർണമായും സഞ്ചാരയോഗ്യമാക്കണമെന്നും, ബസ് സ്റ്റാന്റിൽ യാത്രകാർക്ക്  വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കണമെന്നും  ആവശ്യപ്പെട്ട്  സ്വകാര്യ  ബസ് തൊഴിലാളികൾ പണിമുടക്ക് നടത്തി. തിരുവല്ല നഗരസഭയിലേക്ക് നടത്തിയ മാർച്ച്‌ യൂണിയൻ സംസ്ഥാന സെക്രട്ടറി കെ കെ സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സുഭാഷ് അധ്യക്ഷനായി.

സി ഐ റ്റി യു ദേശീയ കൗൺസിൽ അംഗം അഡ്വ ഫ്രാൻസിസ് വി ആന്റണി, യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ ആർ മനു, സിപിഐഎം ഏരിയ സെക്രട്ടറി ബിനിൽ കുമാർ, സി ഐ റ്റി യു ഏരിയ സെക്രട്ടറി കെ ബാലചന്ദ്രൻ യൂണിയൻ ഏരിയ സെക്രട്ടറി ജോൺ മാത്യു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കണ്ണൻ, അനുരാജ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മൂടൽമഞ്ഞ് : യമുന എക്സ്പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 4 മരണം

ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 4 മരണം.25 പേർക്ക് പരുക്കേറ്റു.ചൊവ്വാഴ്ച പുലർച്ചെയോടെ മഥുര ജില്ലയിലെ യമുന എക്സ്പ്രസ് വേയുടെ ആഗ്ര -നോയിഡ കാരിയേജ് വേയിൽ...

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം : പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം വീഴ്ചയുണ്ടായെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം : ഇന്നലെ തലസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കടക്കം വീഴ്ചയുണ്ടായെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിട്ടും മുന്‍കരുതലുകള്‍...
- Advertisment -

Most Popular

- Advertisement -