കൊല്ലം : കേരളത്തിലെ കത്തോലിക്കേതര എപ്പിസ്കോപ്പൽ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ ത്രൈ വാർഷിക അസംബ്ലിയുടെ സമാപന സമ്മേളനം കൊല്ലം ശാസ്താംകോട്ട മൗണ്ട് ഹോറെബ് ആശ്രമത്തിൽ കെസിസി മുൻ സംസ്ഥാന പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡൻറ് ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
കെസിസി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, സ്വാഗതസംഘം ചെയർമാൻ ബിഷപ് ജോസ് ജോർജ്, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, ബിഷപ്പ് ഡോ.ഓസ്റ്റിൻ എം എ പോൾ, ബിഷപ്പ് സുന്ദർ സിംങ്, അസോസിയേറ്റ് സെക്രട്ടറി റവ. എ. ആർ. നോബിൾ, ട്രഷറർ റവ. ഡോ. ടി ഐ ജെയിംസ്, സീനിയർ വൈസ് പ്രസിഡൻറ് സിസ്റ്റ൪ ജസീന, സ്വാഗതസംഘം ജനറൽ കൺവീനർ ഫാ.സോളു കോശി രാജു, ഷിബി പീറ്റർ,സാജു വർഗീസ് എന്നിവർ പ്രസംഗിച്ചു.





