Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsമദ്ധ്യവയസ്ക്കനെ കിടപ്പുമുറിയില്‍...

മദ്ധ്യവയസ്ക്കനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവല്ല: പൊടിയാടിയിൽ മദ്ധ്യവയസ്ക്കനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഈ മാസം 13 നാണ് കൊച്ചുപുരയില്‍ വീട്ടില്‍ ശശികുമാറിനെ (47) മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.  ആദ്യം അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പൊലീസ് കേസെടുത്തിരുന്നു.

പോസ്റ്റ് മോർട്ടത്തില്‍  നിർണായക കണ്ടെത്തലുകളാണ് കൊലപാതകമാണെന്ന നിരീക്ഷണത്തിലേക്ക് എത്താൻ കാരണം. തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞതായും കഴുത്തിന്റെ ഭാഗത്ത് ആന്തരീക മുറിവുകള്‍ സംഭവിച്ചതായും കണ്ടെത്തിയിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ നിർണായകമായ വിവരങ്ങള്‍ ലഭിച്ചതിനാല്‍ കേസുമായി ബന്ധപ്പെട്ട് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉള്‍പ്പെടെയുള്ളവരുടെ വിശദമായ മൊഴിയെടുക്കും.

ശശികുമാര്‍ താമസിച്ച വീട്ടിൽ പോലിസ് പരിശോധന നടത്തി.  കിടപ്പുമുറിയിലെ രക്തക്കറ ഉള്‍പ്പെടെ കഴുകിക്കളഞ്ഞുവെന്നതാണ് പോലീസിന് മരണത്തിൽ സംശയം ജനിപ്പിക്കാൻ ഇടയാക്കിയത്. പൊടിയാടി ജംഗ്ഷനിലെ ഓട്ടോഡ്രൈവറും അവിവാഹിതനുമായ ശശികുമാർ സഹോദരനും കുടുംബത്തിനും ഒപ്പം ആയിരുന്നു താമസം. സംഭവത്തിൽ തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ മേൽനോട്ടത്തിൽ പുളിക്കീഴ് ഇൻസ്പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അംബായാഗം : പതിനൊന്നാം നാരായണീയ പാരായണയജ്ഞം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിൽ അംബായാഗം 2026-ന്റെ ഭാഗമായി നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ പതിനൊന്നാം ദിവസത്തെ പാരായണം നടന്നു. കെ.വി.എൻ.എസ്. റാന്നി താലൂക്ക് യൂണിറ്റ് പ്രസിഡന്റ് എം. കെ. അശോക്...

ആറന്മുളയിൽ വഞ്ചിപ്പാട്ട് മത്സരം ആരംഭിച്ചു

ആറന്മുള : പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരം (ദേവസംഗീർത്തന സോപാനം) ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് പ്രത്യേക പന്തലിൽ ആരംഭിച്ചു. കവി പ്രഭാവർമ്മ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -