Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsകോണ്‍ഗ്രസ് നിയമസഭാ...

കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് ; എഐസിസി നിരീക്ഷകർ എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച നടത്തും

തിരുവനന്തപുരം : മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും നേതാക്കളുമായും എംഎല്‍എമാരുമായും കൂടിക്കാഴ്ച്ച നടത്തും . 2021ല്‍ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റിയ രീതി ആവര്‍ത്തിക്കരുതെന്ന് മുതിര്‍ന്ന നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം .അഭിപ്രായങ്ങള്‍ ഇന്നുതന്നെ ഹൈക്കമാന്‍ഡിനെ അറിയിക്കും.ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകർ ചർച്ച നടത്തും. ഇന്ന് വൈകുന്നേരം നാലരക്കാണ് ചർച്ച നടക്കുക.

മുഖ്യമന്ത്രിയ്ക്കായുള്ള പക്ഷം പിടിച്ചുള്ള പോസ്റ്ററുകൾ പലയിടത്തും ഉയർന്നിട്ടുണ്ട്. ഡല്‍ഹിയില്‍ കേരള ഹൗസിന് മുന്നില്‍ വി ഡി സതീശന് വേണ്ടിയും കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ കെസി വേണുഗോപാലിന് വേണ്ടിയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.കഴിഞ്ഞദിവസം രാത്രി വി ഡി സതീശനായി പന്തം കൊളുത്തി പ്രകടനം നടന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനാപകടത്തിൽ പരിക്കേറ്റ യുവ നടന്‍ സുജിത് രാജ് മരിച്ചു

ആലുവ: വാഹനാപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. വടക്കേകര പട്ടണം കൃഷ്ണ നിവാസിൽ സുജിത് രാജാ(32)ണ് മരിച്ചത്. ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്....

കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് മൂന്ന് ശതമാനം ക്ഷാമബത്തയും പെൻഷൻകാർക്ക്  ക്ഷാമാശ്വാസവും  നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം

ന്യൂഡൽഹി: കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് മൂന്ന് ശതമാനം ക്ഷാമബത്തയും പെൻഷൻകാർക്ക് മൂന്ന് ശതമാനം ക്ഷാമാശ്വാസവും അധികമായി നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. വിലക്കയറ്റം മൂലമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി, കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് ക്ഷാമബത്തയും പെൻഷൻകാർക്ക്...
- Advertisment -

Most Popular

- Advertisement -