Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsബോധവൽക്കരണ സെമിനാറും...

ബോധവൽക്കരണ സെമിനാറും ശില്പശാലയും നടത്തി

തിരുവല്ല: ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മിറ്റിയും അനാംസ് എന്നിവരെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ സെമിനാറും ശില്പശാലയും നടത്തി. മഞ്ഞാടി എൻ ടി എസ് എസ് യുപിഎസിൽ നടന്ന സെമിനാർ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗവും വൈഎംസിഎ ദേശീയ നിർവാഹക സമിതി അംഗവുമായ ജോ ഇലഞ്ഞിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. തിരുവല്ല താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് ജോർജി എബ്രഹാം അധ്യക്ഷത വഹിച്ചു.

മലയാള മനോരമ അസിസ്റ്റൻറ് എഡിറ്റർ വർഗീസ് സി തോമസ്തോമസ് പരിസ്ഥിതി സംരക്ഷണ ശില്പശാലയ്ക്ക് നേതൃത്വം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി, മുഖ്യപ്രഭാഷണം ജില്ലാ പ്രസിഡണ്ട് കുര്യൻ ചെറിയാൻ, ഹെഡ്മിസ്ട്രസ് എ എ ജാജി മോൾ , അന്നമ്മ റ്റി ബേബി, സെക്രട്ടറി ജി അനു, ട്രഷറർ സൈജു വർഗീസ് ചെറിയാൻ, റോയ് വർഗീസ് ഇലവുങ്കൽ, എന്നിവർ പ്രസംഗിച്ചു. വിവിധ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ചിത്രരചന മത്സരത്തിൽ വിജയികളായവർക്ക് ജോ ഇലഞ്ഞിമൂട്ടിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്ക് ഫല വൃക്ഷത്തൈ വിതരണവും നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലം ദുർവിനിയോഗം ചെയ്യരുത് – ആർച്ച് ബിഷപ്പ് മാർ കൂറിലോസ്

കവിയൂർ: ജലലഭ്യത കുറഞ്ഞുവരുന്ന ഈ കാലത്ത് ജലം ദുർവിനിയോഗം ചെയ്യരുത് യെന്നും ജലത്തെ അമൂല്യനിധിയായി കാണണമെന്നും വരും തലമുറയ്ക്ക് വേണ്ടി  ജലം സംരക്ഷിക്കേണ്ടത് ഇന്നിന്റെ  ഉത്തരവാദിത്വമാണെന്നും ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ...

മണിമലയാറിന്റെ തീരം വ്യാപകമായി ഇടിയുന്നു. തീര നിവാസികൾ ആശങ്കയിൽ.

തിരുവല്ല: ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനെ തുടർന്നുണ്ടായ പ്രതിഭാസത്തിന്റെ ഭാഗമായി കുറ്റൂർ പഞ്ചായത്തിന്റെ  അതിർത്തി പ്രദേശമായ മൂലയ്ക്കൽ ഭാഗത്ത് 10 സെന്റ് സ്ഥലത്തോളം മണിമലയാറ്റിൽ പതിച്ചു. പുഴയോരം, അല്ലാട്ടുപറമ്പിൽ ജയശങ്കർ മുകുന്ദകുമാറിന്റെ ഉടമസ്ഥയിലുള്ള സ്ഥലമാണ്...
- Advertisment -

Most Popular

- Advertisement -