Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുളയിൽ വഞ്ചിപ്പാട്ട്...

ആറന്മുളയിൽ വഞ്ചിപ്പാട്ട് മത്സരം ആരംഭിച്ചു

ആറന്മുള : പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരം (ദേവസംഗീർത്തന സോപാനം) ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് പ്രത്യേക പന്തലിൽ ആരംഭിച്ചു.

കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് 23 വരെ രാവിലെ 10 മുതൽ 1:30 വരെ 52 കരകളിൽ നിന്ന് എത്തുന്നവർ വഞ്ചിപ്പാട്ട് അവതരിപ്പിക്കും. 10 മിനിറ്റ് കൊണ്ട് ബാലലീല, ഭീഷ്മപർവ്വം, രാമായണം തുടങ്ങിയവയിൽ നിന്നും മത്സരത്തിന് പാട്ടുകൾ തിരഞ്ഞെടുക്കും.

ചടങ്ങിൽ ഡോ. എ. മോഹനാക്ഷൻ നായർ മുഖ്യപ്രഭാഷണം നടത്തി, നിർവഹണ സമിതി അംഗം മാലക്കര രവീന്ദ്രൻ നായർ , എം.കെ. ശശികുമാർ, പ്രസാദ് ആനന്ദഭവൻ, രമേശ് മാലിമേൽ, കെ.എസ്. സുരേഷ്, അജയ് ഗോപിനാഥ്, സജീവ് കുമാർ, അനുപ് ഉണ്ണിയകൃഷ്ണൻ , കൃഷ്ണകുമാർ ബി, അജി .ആർ. നായർ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്നു തുറക്കും.തേനി ജില്ലയിലെ കമ്പം താഴ്‌വരയിലെ ഒന്നാം ഘട്ട നെൽക്കൃഷിക്ക് ആവശ്യമായ വെള്ളമാണ് അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുറന്നുവിടുന്നത്.സാധാരണ ജൂൺ മാസം ഒന്നാം തീയതിയാണ് കാർഷിക...

വെനസ്വേല ഭൂകമ്പം : ഇതുവരെ 235 മരണം ; പതിനായിരത്തിലേറെ പേരെ കാണാനില്ല

കാരക്കസ് : വെനസ്വേലയെ പിടിച്ചുകുലുക്കിയ ശക്തമായ ഇരട്ട ഭൂകമ്പങ്ങളിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തകർ രാപകൽ തിരച്ചിൽ തുടരുകയാണ്. പതിനായിരത്തിലേറെ പേരെ കാണാനില്ല.4,300ൽ അധികം പേർക്കു പരുക്കേറ്റു. ബുധനാഴ്ച വൈകുന്നേരമാണ് 7.2...
- Advertisment -

Most Popular

- Advertisement -