Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsNationalഉത്തരാഖണ്ഡിലെ മിന്നൽ...

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം : 9 സൈനികർ അടക്കം 100ഓളം പേരെ കാണാതായി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 9 സൈനികർ അടക്കം 100ഓളം പേരെ കാണാതായി. ഉത്തരകാശിയിലെ ഹർഷിൽ സൈനിക ക്യാമ്പിലുണ്ടായിരുന്ന സൈനികരെയാണ് കാണാതായത് .ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ ധരാലിക്കു മുകളിലുള്ള മലയിൽ നിന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ ഹോട്ടലുകള്‍, അതിഥിമന്ദിരങ്ങള്‍, വീടുകള്‍ തുടങ്ങി 50 ലധികം കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.

സമുദ്രനിരപ്പില്‍നിന്ന് 8,600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാരകേന്ദ്രം കൂടിയായ ധരാലി ഗ്രാമത്തിന്റെ പകുതിയും ഇല്ലാതായി. റോഡുകളും വീടുകളും മണ്ണിലും ചെളിയിലും മൂടിയ നിലയിലാണ്.ചാര്‍ ധാം തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായ ഗംഗോത്രിയിലേക്കുള്ള പാത പൂര്‍ണമായും തകര്‍ന്നു. 4 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.കാണാതായവർക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി

തൃശ്ശൂർ : സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി.തൃശ്ശൂർ പാലിയേക്കര ചിറ്റിശ്ശേരി ചാമപറമ്പിൽ ഇന്ദിര (63) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ അപ്പു (58) ഇന്ദിരയെ കൈഞരമ്പ് മുറിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ്...

പ്രതിപക്ഷ പ്രതിഷേധം : നാല് എംഎല്‍എമാരെ താക്കീത് ചെയ്തു

തിരുവനന്തപുരം : ഇന്നലെ നിയമസഭയിൽ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്ത സംഭവത്തില്‍ നാല് എംഎല്‍എമാരെ താക്കീത് ചെയ്തു.മാത്യു കുഴല്‍നാടന്‍, ഐ.സി.ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെ താക്കീത്...
- Advertisment -

Most Popular

- Advertisement -