Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsമണിമലയാറ്റിൽ ഹോട്ടൽ...

മണിമലയാറ്റിൽ ഹോട്ടൽ ജീവനക്കാരന്റെ  മൃതദേഹം കണ്ടെത്തി

തിരുവല്ല : കുറ്റൂരിൽ തൊണ്ടറ പാലത്തിന് സമീപം മണിമലയാറ്റിൽ ഹോട്ടൽ ജീവനക്കാരന്റെ  മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെ പരിസരവാസികളാണ് നദിയിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കുറ്റൂർ ജംങ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി പ്രദീപ് (52) ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഹോട്ടലിൽ നിന്നും പോയ പ്രദീപിനെ പിന്നീട് കാണാതാവുകയായിരുന്നു.തിരുവല്ല പൊലീസ്  അന്വേഷണം ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമേരിക്കയിൽ വീണ്ടും വിമാനാപകടം : ചെറുവിമാനം ജനവാസമേഖലയിൽ തകർന്നുവീണു

ഫിലാഡെൽഫിയ : ‌അമേരിക്കയിൽ വീണ്ടും വിമാനാപകടം.ആറുപേരുമായി പറക്കുകയായിരുന്ന ചെറു വിമാനമാണ് വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ ഷോപ്പിങ് സെന്ററിന് സമീപം തകര്‍ന്നുവീണത്. വീടുകൾക്ക് തീപിടിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക റിപ്പോർട്ടുകൾ. ലിയർജെറ്റ് 55 വിമാനമാണു...

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാന പ്രദർശന ഉദ്ഘാടനം

അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന പള്ളിപ്പാന പ്രദർശനം ക്ഷേത്രം തന്ത്രിയും പള്ളിപ്പാന കമ്മറ്റി ചെയർമാനുമായ പുതുമന എസ് ദാമോദരൻ നമ്പൂതിരി  ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിലെ പള്ളിപ്പാന ചടങ്ങുകളുടെ...
- Advertisment -

Most Popular

- Advertisement -