Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsസിദ്ധാർത്ഥിന്റെ മരണം...

സിദ്ധാർത്ഥിന്റെ മരണം : സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു

വയനാട് : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തെത്തുടർന്നു സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു.കോളേജ് ഡീനായിരുന്ന എം.കെ നാരായണനെയും അസിസ്റ്റന്റ് വാർഡനായ ആർ. കാന്തനാഥനെയും പാലക്കാട് തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസ് ആൻഡ് മാനേജ്‌മെന്റിലേക്കാണ് നിയമിച്ചത്.കഴിഞ്ഞ ഏഴുമാസമായി ഇരുവരും സസ്‌പെൻഷനിലാണ്.

ഇന്നലെ യൂണിവേഴ്‌സിറ്റിയിൽ ചേർന്ന മാനേജ്‌മെന്റ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഭൂരിപക്ഷാഭിപ്രായം അനുസരിച്ചാണ് തീരുമാനമെടുത്തതെന്ന് വൈസ് ചാൻസലർ കെ.എസ്. അനിൽ പറഞ്ഞു.ഇത് സംബന്ധിച്ച് ഗവർണർക്കും കത്ത് അയക്കും.കോളേജ് മാറിയാലും സിദ്ധാർഥന്റെ മരണത്തെത്തുടർന്നുള്ള അച്ചടക്കനടപടി ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വൈസ് ചാൻസലർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം :  സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന്...

പെൻഷൻകാർ റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം

തിരുവനന്തപുരം : ട്രഷറിയിൽ നിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെൻഷൻ വാങ്ങുന്ന പെൻഷൻകാർ 2024-25 സാമ്പത്തിക വർഷത്തെ ആദായ നികുതിയിൽ നിന്നും നിയമ പ്രകാരം കുറവ് വരുത്തേണ്ടതായ ടിഡിഎസ് സംബന്ധിച്ച് റിവൈസ്ഡ് ആന്റിസിപ്പേറ്ററി...
- Advertisment -

Most Popular

- Advertisement -