Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനാലമ്പല ദർശനത്തിന്...

നാലമ്പല ദർശനത്തിന് തീർത്ഥാടകരുമായി എത്തിയ  കെ എസ് ആർ ടി സി  ബസുകൾക്ക്  സ്വീകരണം നൽകി

കോട്ടയം : കർക്കിടക മാസത്തിൽ രാമപുരത്തെ നാലമ്പല ദർശനത്തിന് തീർത്ഥാടകരുമായി എത്തിയ  കെ എസ് ആർ ടി സി  ബസുകൾക്ക്  സ്വീകരണം നൽകി.  പാറശ്ശാല, മാവേലിക്കര, പന്തളം, ഹരിപ്പാട്, ചേർത്തല ഡിപ്പോകളിൽ നിന്നുള്ള ബസുകൾ ആണ് ആദ്യ ദിനത്തിൽ എത്തിയത്.

പുലർച്ചെ 6.30 മുതൽ കെ എസ് ആർ ടി സി ബസുകൾ തീർത്ഥാടകരുമായി എത്തി തുടങ്ങി. ആദ്യം എത്തിയത് ചേർത്തല ഡിപ്പോയിൽ നിന്നുള്ള ബസാണ്. കെ എസ് ആർ ടി സി ബസിലെത്തുന്ന യാത്രക്കാരെ തിരിച്ച് അറിയുന്നതിന് വേണ്ടി പ്രത്യേക ബാഡ്‌ജ് നൽകിയാണ് ക്ഷേത്രങ്ങളിൽ പ്രവേശിച്ചത്. ഭക്തജനങ്ങൾക്ക് എല്ലാ വിധ സഹായങ്ങളുമായി ബെഡ്ജ്റ്റ് ടൂറിസം കോ -ഓർഡിനേറ്റർമാരുണ്ട്.

അമനകര ക്ഷേത്രത്തിൽ എത്തിയ ബസുകൾക്കും, യാത്രികർക്കും ക്ഷേത്രം ഭരണസമതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ യോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭാരവാഹികളായ വി. സോമനാഥൻ നായർ അക്ഷയ, പി.പി. നിർമ്മലൻ, സലി ചെല്ലപ്പൻ, ഉഴവൂർ ബ്ലേക്ക് പഞ്ചായത്ത് മെമ്പർ ബൈജു ജോൺ പുതിയിടത്തു ചാലിൽ,  ബഡ്‌ജറ്റ് ടൂറിസം കോ-ഓർഡിനേറ്റർ ആർ അനീഷ്, ജില്ലാ കോ-ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം എന്നിവർ സന്നിഹിതരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനക്രമത്തിൽ മാറ്റം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശനക്രമത്തിൽ 8 ,9 തീയതികളിൽ മാറ്റം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദഹനപ്രായശ്ചിത്ത പരിഹാരക്രിയകളുടെ ഭാഗമായിട്ടാണ്  ദർശനസമയത്തിൽ മാറ്റം വരുത്തിയത്. 8 ന് രാവിലെ ദർശന സമയം മാറ്റമില്ല. വൈകുന്നേരം 04.30 മുതൽ...

അപ്പർ കുട്ടനാട്ടിൽ കൊയ്ത്ത് തുടങ്ങി

തിരുവല്ല: അപ്പർ കുട്ടനാട്ടിലെ  പടവിനകം ബി  പാടശേഖരത്തിൽ  കൊയ്ത്ത് തുടങ്ങി .113 ഏക്കർ കൃഷിയിടത്തിൽ ഇക്കുറി ജോതി ഇനത്തിലുള്ള നെല്ല് വിത്താണ്  ഉപയോഗിച്ചത്. കാലാവസ്ഥ അനുകൂലമായി നിന്നതിനാൽ വിളവെടുപ്പ് നഷ്ടം വരില്ലന്ന് കർഷകർ...
- Advertisment -

Most Popular

- Advertisement -