Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsനീരേറ്റുപുറം പമ്പ...

നീരേറ്റുപുറം പമ്പ ജലോത്സവം വലിയ ദിവാൻജി ജേതാക്കൾ

തിരുവല്ല: നീരേറ്റുപുറം പമ്പ ബോട്ട് റേസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 67-ാമത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുന്നാൾ പമ്പ ജലമേളയിൽ നോഹ ജോർജ് ചിറമണ്ണിൽ ക്യാപ്റ്റനായയുള്ള കുട്ടനാട് ടൗൺ ക്ലബ്ബിന്റെ വലിയ ദിവാൻജി ജേതാക്കളായി. വാശിയേറിയ മത്സരത്തിൽ പായിപ്പാട് ബ്രദേഴ്സ്ക്ലബ്ബിൻ്റ് പായിപ്പാടൻ ചുണ്ടൻ രണ്ടാം സ്ഥാനം നേടി.

നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന ജലമേളയിൽ,ജലമേള വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. ജലമേളയുടെ മുഖ്യ സ്പോൺസർ നോഹ ജോർജ് പിറമണ്ണിൽ, അനിൽ ടി തോമസ്, ജനറൽ കൺവീനർ വി. ആർ.രാജേഷ്, സെക്രട്ടറി പുന്നൂസ് ജോസഫ്, വൈസ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ, പബ്ലിസിറ്റി ചെയർമാൻ സജി കൂടാരത്തിൽ, ലീല മാരേറ്റ്, ഹുസൈൻ നൗഷാദ് കാറ്ററിംഗ്, പി സി രാജു, അഭിലാഷ് ജോർജ് ചിറമണ്ണിൽ, അഞ്ചു കൊച്ചേരി, ജോജീ തോമസ്, ഷിജിൻ വർഗീസ്, ജീ.ജയചന്ദ്രൻ, സന്തോഷ് എടത്വ, സന്തോഷ് വെളിയനാട്, കെ സി സന്തോഷ് എന്നിവർ പ്രസംഗിച്ചു.

കുട്ടനാട്ടിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള   കളിവള്ളങ്ങൾ  മത്സരത്തിൽ പങ്കെടുത്തു. പമ്പാ നദീതീരത്തെ ആയിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ, പരമ്പരാഗത ആചാരങ്ങളും ശാസ്ത്രീയ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചായിരുന്നു ജലമേള സംഘടിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്: മത്സ്യത്തൊഴിലാളികൾ ജാഗ്രത തുടരണം

തിരുവനന്തപുരം: കേരള തീരത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 02.30...

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു .പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വച്ചാണ് നിരോധിത ഭീകരസംഘടനയായ ‘അൽ ബദർ’ കമാൻഡർ ഹംസ ബുർഹാൻ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ...
- Advertisment -

Most Popular

- Advertisement -