Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവഴിതെറ്റിയ കെഎസ്ആർടിസി...

വഴിതെറ്റിയ കെഎസ്ആർടിസി ബസ് ഇടവഴിയിൽ കുടുങ്ങി : മതിലു പൊളിച്ച് ബസ് പുറത്തെത്തിച്ചു        

ത്യശൂർ : വഴിതെറ്റിയ കെഎസ്ആർടിസി ബസ് ഇടവഴിയിൽ കുടുങ്ങി. ഒടുവിൽ മതിലു പൊളിച്ച് ബസ് പുറത്ത് എത്തിച്ചു. ബസിടിച്ച് തകർന്ന മതിലിനും ബസ് പുറത്തെത്തിക്കാൻ പൊളിച്ച മതിലിനുമായി ഡ്രൈവർ നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നത് പതിനായിരം രൂപ. ചാലക്കുടി മുരിങ്ങൂരിലാണ് വഴിതെറ്റിയ കെഎസ്ആർടിസി ബസ് ഇടവഴിയിൽ കുടുങ്ങിയത്. അടിപ്പാത നിർമാണം നടക്കുന്ന മുരിങ്ങൂരിൽ ദിശാബോർഡ് നോക്കി പോയതാണ് കെഎസ്ആർടിസി ഡ്രൈവർക്ക് വിനയായത്.

ദേശീയപാതയ്‌ക്ക്‌ സമീപമുള്ള ബദൽ റോഡിൽ തിങ്കളാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവങ്ങളുടെ തുടക്കം. തൃശ്ശൂരിൽനിന്ന്‌ കോട്ടയത്തേയ്ക്ക് പോവുകയായിരുന്നു ബസ്. എറണാകുളം ഭാഗത്തേക്കെന്ന് എഴുതിയ ബോർഡു കണ്ട് ബസ് ആ വഴി എടുത്തു. ചെറിയ വാഹനങ്ങൾക്ക് സൗകര്യമൊരുക്കിയിരുന്ന മുരിങ്ങൂർ കല്ലൂകടവ് റോഡായിരുന്നു അത്.

ഇടവഴിയിൽ കുടുങ്ങിയ ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ഒരു മതിലിൽ ബസിടിച്ചു. ആ മതിൽ തകർന്നുവീണു.റോഡരികിലെ വീട്ടുമതിൽ ജെസിബി കൊണ്ടുവന്ന് പൊളിച്ച് സമീപത്തെ പറമ്പിലൂടെയാണ് ബസ് പുറത്തു കടത്തിയത്. തകർന്ന മതിലിന്റെ ഉടമയ്ക്ക് 8000 രൂപയും പുറത്ത് കടത്താൻ പൊളിച്ച മതിലിന്റെ ഉടമയ്ക്ക് രണ്ടായിരം രൂപയും ബസ് ഡ്രൈവർ കൊടുക്കേണ്ടി വന്നു.

ഇതിനിടെ ആറരമണിക്കൂറോളം ദേശീയപാത കുരുക്കിലായി. ബസ് കുടുങ്ങിയതോടെ ചെറുവാഹനങ്ങൾക്ക് ഇതു വഴി പോകാൻ കഴിയാത്ത സ്ഥിതിയായി. തുടർന്ന് കുരുക്ക് ദേശീയപാത വരെ നീണ്ടു. എല്ലാ വാഹനങ്ങളും ദേശീയപാതയുടെ സർവീസ് റോഡ് വഴി കടത്തി വിടേണ്ടി വന്നു. ഒൻപതരയോടെയാണ് ബസ് പുറത്തു കടത്തിയത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കോഴിക്കോട്: മാങ്കാവില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി സുനിലിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടം. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ ആയിരുന്നു സംഭവം ഉണ്ടായത്. ബസില്‍...

Kerala Lotteries Results : 19-08-2025 Sthree Sakthi SS-481

1st Prize Rs.1,00,00,000/- SP 470148 (PATTAMBI) Consolation Prize Rs.5,000/- SN 470148 SO 470148 SR 470148 SS 470148 ST 470148 SU 470148 SV 470148 SW 470148 SX 470148...
- Advertisment -

Most Popular

- Advertisement -