Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭ സ്വാമി...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം :  പൈങ്കുനി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സൂപ്രണ്ട് സജീവ് എസ്സിൽ നിന്നും ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏററുവാങ്ങി.

ക്ഷേത്രം ഉത്സവ ജീവനക്കാരനായ കൃഷ്ണകുമാർ ബി, ജയിൽ ജോയിന്റ് സൂപ്രണ്ട് ബിജു കുമാർ, എ.പി.ഓ സൂരജ്, എ.പി.ഓ അനന്തു, ബിനീഷ് ഇൻസ്ട്രക്ടർമാരായ ജോസ് വർഗീസ്, ജയേഷ്, രതീഷ്, കിഷോർ,ബാലകൃഷ്ണൻ, റീഷ്കുമാർ, മനോജ്. പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് വർഷങ്ങളായി കയർ നിർമ്മിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ട് കയർ
നിർമ്മിക്കുന്നത്. ശുദ്ധിക്രിയകൾക്ക് ശേഷം കൊടിയേററിനു ഉപയോഗിക്കുന്ന പൂജിച്ച കൊടിയും കൊടിക്കയറും പെരിയ നമ്പിയും  പഞ്ചഗവത്ത് നമ്പിയും ചേർന്ന് ക്ഷേത്രം തന്ത്രിക്ക് കൈമാറും.

2ന് രാവിലെ 8.45 നും 9.30നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തുന്നതോടെ ഈ വർഷത്തെ പൈങ്കുനി ഉൽസവത്തിന് തുടക്കമാകും. ഏപ്രിൽ 9ന് നടക്കുന്ന വലിയ കാണിക്കയ്ക്കും, 10ന്  നടക്കുന്ന പള്ളിവേട്ടയ്ക്കും ശേഷം ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടി  പൈങ്കുനി ഉൽസവം സമാപിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്നും  മഴ തുടരും : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും  മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ...

വയനാട് ദുരന്തം : സർട്ടിഫിക്കറ്റ് വീണ്ടെടുക്കൽ കാമ്പയിൻ

തിരുവനന്തപുരം : വയനാട്ടിലെ ഉരുൾപൊട്ടലിൽ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് സർക്കാർ 'സർട്ടിഫിക്കറ്റ് വീണ്ടെടുക്കൽ ക്യാമ്പയിൻ' നടത്തും. സംസ്ഥാന ഐ.റ്റി. മിഷന്റെ നേതൃത്വത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. 12 ക്യാമ്പുകളാണ് ഇത്തരത്തിൽ വയനാട്ടിൽ പ്രവർത്തിക്കുക. റേഷൻ കാർഡ്,...
- Advertisment -

Most Popular

- Advertisement -