Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസമാധാനം വേണം...

സമാധാനം വേണം : ഗാസയിൽ ഹമാസിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ

ഗാസ : ഗാസയില്‍ ഹമാസിനും യുദ്ധത്തിനുമെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പലസ്തീനികള്‍ തെരുവിലിറങ്ങി.വടക്കൻ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയിലാണ് പലസ്തീനികൾ പ്രതിഷേധവുമായെത്തിയത്.നിലവിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഹമാസ് നേതാക്കൾ ഗാസ വിട്ട് പുറത്തുപോകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. തങ്ങൾക്ക് സമാധാനം വേണമെന്നും ഭക്ഷണം കഴിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

മുഖംമൂടി ധരിച്ച ഹമാസ് അനുകൂലികള്‍ പ്രതിഷേധക്കാരെ ബലമായി പിടിച്ചുമാറ്റിയതായും ഭീഷണിപ്പെടുത്തി പിൻവാങ്ങാൻ നിർദേശിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.രണ്ട് മാസത്തെ വെടിനിര്‍ത്തലിന് ശേഷം ഗാസയില്‍ ഒരാഴ്ച മുമ്പ് ഇസ്രായേല്‍ സൈനിക നടപടി പുനരാരംഭിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്യാകുമാരിയിൽ പ്രധാനമന്ത്രി ധ്യാനത്തിൽ :കനത്ത സുരക്ഷാ

കന്യാകുമാരി : വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടം ദിവസം തുടരുന്നു. കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം...

ശ്രീവല്ലഭന് കറുകയും നെയ്യുമായി മുട്ടാർ ചെറുശ്ശേരി കുടുംബാംഗങ്ങൾ എത്തി: തിരുവോണ നാളിൽ വിശേഷാൽ പൂജകൾ നടന്നു

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി ഉത്രാട നാളിൽ നടന്നു വരുന്ന നെയ്യും കറുകയും സമർപ്പണം ഈ വർഷവും ആചാരപരമായി നടന്നു. നൂറ്റാണ്ടുകളായി മുട്ടാർ ചെറുശ്ശേരി കുടുംബത്തിൽ നിന്നും ക്ഷേത്രത്തിൽ കറുകയും നെയ്യും സമർപ്പിക്കുന്ന...
- Advertisment -

Most Popular

- Advertisement -