Monday, March 24, 2025
No menu items!

subscribe-youtube-channel

HomeSpiritualമലങ്കരയുടെ പൈതൃക...

മലങ്കരയുടെ പൈതൃക മണ്ണിൽ മാർത്തോമ്മൻ സ്മൃതി മന്ദിരം ഉയരുന്നു:  ഓർത്തഡോക്സ് സഭയുടെ പൈതൃകകേന്ദ്രത്തിന് കൊടുങ്ങല്ലൂരിൽ ശിലാസ്ഥാപനം നടത്തി

കൊടുങ്ങല്ലൂർ : മലങ്കര സഭയുടെ സ്ഥാപകനും, കാവൽ പിതാവുമായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹാ വന്നിറങ്ങിയ മണ്ണിൽ ഒരു  പൈതൃക കേന്ദ്രമെന്നത് സഭയുടെ ചിരകാല അഭിലാഷമായിരുന്നെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. കൊടുങ്ങല്ലൂരിൽ മലങ്കര ഓർത്തഡോക്സ് സഭ  പണി കഴിപ്പിക്കുന്ന മാർത്തോമ്മൻ സ്മൃതി മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയാരുന്നു ബാവാ.

മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം ഇന്നും കെടാതെ സൂക്ഷിക്കുന്നത് മലങ്കര സഭ മാത്രമാണ്.  ഭാവിയിൽ സഭക്ക് അഭിമാനിക്കാൻ കഴിയുന്ന സ്ഥാപനമായി സ്മൃതി മന്ദിരം മാറും.  എം.ജി.ജോർജ് മുത്തൂറ്റ് സഭയുടെ അൽമായ ട്രസ്റ്റിയായിരുന്ന കാലത്താണ് കൊടുങ്ങല്ലൂരിൽ സ്വന്തമായി സ്ഥലം വാങ്ങിയിട്ടത്. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ഈ സ്ഥലം കുടുംബം സഭയ്ക്ക് സൗജന്യമായി  കൈമാറുകയായിരുന്നു. എം.ജി.ജോർജ് മുത്തൂറ്റിനെയും സ്മരിക്കത്തക്കവിധമാകും നിർമ്മാണം പൂർത്തിയാക്കുകയെന്ന് കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

 ഡോ.യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ.ഗീവർഗീസ് മാർ ബർണബാസ് എന്നീ മെത്രാപ്പോലീത്താമാർ ചടങ്ങിൽ സഹകാർമ്മികത്വം വഹിച്ചു.  

വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,  സഭാ വക്താവ് ഡോ. ജോൺസ് ഏബ്രഹാം റീശ് കോർ എപ്പിസ്കോപ്പാ എന്നിവർ പ്രസംഗിച്ചു.

പെരിയാറിനോട് ചേർന്നുള്ള ഈ സ്ഥലത്ത് മാർത്തോമ്മൻ മ്യൂസിയം, മാർത്തോമ്മൻ ഗേറ്റ്, മാർത്തോമൻ സ്തൂപം,കോൺഫറൻസ് ഹാൾ എന്നിവയാണ് വിഭാവനം ചെയ്യുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 9 മുതല്‍ 16 വരെ നടക്കും : ഒരുക്കങ്ങള്‍ ആരംഭിച്ചു

കോഴഞ്ചേരി : ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷൻ 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടക്കും. മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ...

Kerala Lotteries Results 11-01-2025 Karunya KR-688

1st Prize Rs.80,00,000/- KH 495793 (KARUNAGAPPALLY) Consolation Prize Rs.8,000/- KA 495793 KB 495793 KC 495793 KD 495793 KE 495793 KF 495793 KG 495793 KJ 495793 KK 495793...
- Advertisment -

Most Popular

- Advertisement -