Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പാനദിയിൽ ഓയിൽ...

പമ്പാനദിയിൽ ഓയിൽ കലർന്ന വെള്ളം : തീര നിവാസികൾ ആശങ്കയിൽ

പത്തനംതിട്ട : പമ്പാനദിയിൽ റാന്നി മേഖലയിൽ രാവിലെ മുതൽ ഓയിൽ കലർന്ന വെള്ളം ഒഴുകുന്നു. രാവിലെ കുളിക്കുവാനും വസ്ത്രം കഴുകുവാനും നദിയില്‍ എത്തിയവരും തീരത്തു താമസിക്കുന്നവരും ഇതോടെ ആശങ്കയിലായി.

വിവരം അറിഞ്ഞ് റാന്നി, കോയിപ്രം പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി മാലിന്യം കലര്‍ന്ന  വിവരം   മലിനീകരണ നിയന്ത്രണ ബോർഡ്,മേജർ ഇറിഗേഷൻ ,വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ  ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച്  അടിയന്തര പരിശോധനകൾ നടത്തണമെന്ന്  ആവശ്യപ്പെട്ടതായി റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ അറിയിച്ചു.

ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ പമ്പയിൽ ഇത്തരത്തിൽ മാലിന്യം കലരാനുണ്ടയ സാഹചര്യം അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടർക്കും,ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകി.

എന്നാല്‍ മണിയാര്‍ ഡാം മുതല്‍ ഇതുണ്ടെന്നും കഴിഞ്ഞ ദിവസം പടയണിപാറയില്‍ തോട്ടിലേക്ക് മറിഞ്ഞ ലോറിയില്‍ നിന്നുമുള്ള ഇന്ധന ചോര്‍ച്ചയാകാം കാരണമെന്നും പൊലീസ് സൂചിപ്പിക്കുന്നു.മറിഞ്ഞ ടിപ്പര്‍ ലോറിയില്‍ 30 ലിറ്റര്‍ ഡീസലും 10 ലിറ്റര്‍ ഓയിലും ഉണ്ടായിരുന്നതായി പറയുന്നു.വാഹനം മറിഞ്ഞതു വഴി ഇതു മുഴുവന്‍ തോട്ടില്‍ കലരുകയും അതു വഴി ഒഴുകി നദിയിലെത്തിയതാകുമെന്നുമാണ് നിഗമനം.കൂടുതല്‍ അന്വേക്ഷണം നടത്താന്‍ ചിറ്റാര്‍,പെരുനാട് പൊലീസിനും നിര്‍ദേശമുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാപ്പിറ്റോള്‍ ആക്രമണം : 1,500-ലധികം പേര്‍ക്ക് മാപ്പ് നല്‍കി ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസി‍ഡന്റായി അധികാരമേറ്റതിന് പിന്നാലെ കാപ്പിറ്റോള്‍ ആക്രമണത്തിലെ പ്രതികൾക്ക് മാപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്.2021ലെ കാപിറ്റോൾ ആക്രമണക്കേസിലെ കുറ്റാരോപിതരും ശിക്ഷിക്കപ്പെട്ടവരുമായ 1,500 ഓളം പേർക്കാണ് ട്രംപ് മാപ്പ് നൽകിയത്. കലാപത്തില്‍...

പത്താം ക്ലാസുകാരി ഗര്‍ഭിണിയായി : പതിനെട്ടുകാരന്‍ പിടിയിൽ

ആലുവ : പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി എട്ടുമാസം  ഗ‌ർഭിണിയായ സംഭവത്തിൽ ബന്ധുവായ പതിനെട്ടുകാരനെതിരെ പോലീസ് കേസ്.   ഇതു സംബന്ധിച്ച് പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായാണ് സൂചന. പരാതിക്ക് പിന്നാലെയാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന വിവരം...
- Advertisment -

Most Popular

- Advertisement -