Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiട്രെയിൻ ടിക്കറ്റ്...

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു : ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യവ്യാപകമായി റെയിൽവേ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ . റെയിൽവേ ബോർഡ് പുതിയ നിരക്ക് പട്ടിക പ്രസിദ്ധീകരിച്ചു. എസി കോച്ചുകളിൽ ഓരോ കിലോമീറ്ററിനും രണ്ട് പൈസ വർധനവുണ്ടാകും. എക്‌സ്പ്രസ്, മെയിൽ ട്രെയിനുകളുടെ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതം കൂടും. എസി ത്രീ-ടയർ, ചെയർകാർ, ടു-ടയർ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്ക് കിലോമീറ്ററിന് രണ്ട് പൈസ വർധന ബാധകമാണ്. സെക്കൻഡ് ക്ലാസ്, സ്ലീപർ ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വർധനവ് ഉണ്ടാകും.

500 കിലോമീറ്റർ വരെയുള്ള ഓർഡിനറി നോൺ-എസി ടിക്കറ്റുകൾക്ക് നിരക്കിൽ മാറ്റമില്ല. 501 മുതൽ 1500 കിലോമീറ്റർ വരെ 5 രൂപയും, 1501 മുതൽ 2500 കിലോമീറ്റർ വരെ 10 രൂപയും, 2501 മുതൽ 3000 കിലോമീറ്റർ വരെ 15 രൂപയും ടിക്കറ്റ് നിരക്കിൽ കൂടും. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്‌ത സബർബൻ, സീസൺ  ടിക്കറ്റുകൾക്ക് ഈ വർധന ബാധകമല്ല.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാർ മരിച്ചനിലയിൽ

തൃശൂർ : പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി .ഉത്തരാണ്ഡിലെ കേദാർനാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയാണ് പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന  വെള്ളാനി സ്വദേശി...

ബിലീവേഴ്‌സിൽ കുറഞ്ഞ നിരക്കിൽ ഒ പി സേവനം : ജനപ്രിയ ഹെൽത്ത് കെയർ’ പദ്ധതിക്ക് തുടക്കം

തിരുവല്ല: സാധാരണക്കാരായ രോഗികൾക്ക് ഗുണമേന്മയുള്ള ചികിത്സ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 'ജനപ്രിയ ഹെൽത്ത് കെയർ' പദ്ധതിക്ക് തുടക്കമായി.  രാവിലെ 9 മണിക്ക് ആശുപത്രി...
- Advertisment -

Most Popular

- Advertisement -