Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനിലവാരമില്ലാത്ത ഉപ്പ്...

നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് 1,85,000 രൂപ പിഴ

ആലപ്പുഴ : നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് 1,85,000 രൂപ പിഴ ചുമത്താന്‍ ആലപ്പുഴ ആര്‍ഡിഒ  കോടതി ഉത്തരവിട്ടതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. അമ്പലപ്പുഴ  സര്‍ക്കിളില്‍ നിന്നും സ്പ്രിങ്കിള്‍  ബ്രാന്‍ഡ് ഉപ്പ് സാമ്പിള്‍ ശേഖരിച്ചതിലാണ് നിലവാരമില്ലാത്ത ഉപ്പ് കണ്ടെത്തിയത്.

ഭക്ഷ്യസുരക്ഷാ നിലവാര നിയമം അനുസരിച്ച് നിര്‍ദ്ദിഷ്ട നിലവാരമില്ലാതിരുന്നതിനാല്‍ ഉപ്പ് നിര്‍മ്മാതാക്കളായ തൂത്തുകുടി സഹായമാതാ  സാള്‍ട്ടേണ്‍ എന്ന സ്ഥാപനത്തിന് 1,50,000 രൂപ പിഴയും വിതരണം നടത്തിയ സ്ഥാപനമായ ചേര്‍ത്തലയിലെ ലക്ഷ്മി സ്റ്റോഴ്‌സിന് 25,000 രൂപ പിഴയും  ഉപ്പ് വിറ്റ സ്ഥാപനമായ അമ്പലപ്പുഴ ഫ്രണ്ട്‌സ് ട്രേഡിംഗ് കമ്പനിക്ക് 10,000 രൂപ പിഴയും ചുമത്തിയാണ് ആലപ്പുഴ ആര്‍ ഡി ഒ  കോടതി ഉത്തരവിട്ടതെന്ന്  ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍  വൈ ജെ സുബിമോള്‍ പറഞ്ഞു.

അമ്പലപ്പുഴ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എം മീരാദേവി എടുത്ത സാമ്പിളിലാണ് വിധിയുണ്ടായത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ വീണ്ടും ശക്തമാകുന്നു : ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു.ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു .എറണാകുളം, കോട്ടയം, ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ,...

ശ്രീ ശങ്കരാ വിദ്യാപീഠം സ്ക്കൂളിൽ പ്രവേശനോത്സവും പരിസ്ഥിതി ദിനാഘോഷവും

തിരുവല്ല : തിരുവല്ല  ശ്രീ ശങ്കരാ വിദ്യാപീഠം സ്ക്കൂളിൽ പ്രവേശനോത്സവും പരിസ്ഥിതി ദിനാഘോഷവും നടന്നു. ഈ  അധ്യയന വർഷം അഗ്നിഹോത്രത്തോടുകൂടിയാണ് ഈ  അധ്യയന വർഷചടങ്ങുകൾ ആരംഭിച്ചത്. വിദ്യാലയത്തിൽ എത്തിയ നവാഗതരെയും  രക്ഷിതാക്കളെയും മറ്റു...
- Advertisment -

Most Popular

- Advertisement -