Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsബന്ധു വീട്ടിലെത്തിയ...

ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് (41) ആണ് മരിച്ചത്. ബന്ധു അടൂർ മണക്കാല സ്വദേശി ചന്ദ്രൻ ആചാരിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ആയിരുന്നു മൃതദേഹം കണ്ടത്.

അരുൺ രാജിനെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. പരിസരപ്രദേശങ്ങളും ബന്ധു വീടുകളിലും അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് ഫയർ ഫോഴ്സ് നടത്തിയ തെരച്ചിലിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച ഉത്സവം കണ്ട ശേഷം രാത്രി 12 മണിയോടെ കിടന്നുറങ്ങിയ അരുൺ രാജിനെ പുലർച്ചയാണ് കാണാതായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നേത്രാവതി എക്സ്പ്രസിൽ മലയാളി കുടുംബത്തിന്റെ 14 ലക്ഷം രൂപയുടെ സ്വർണാഭരണം മോഷണം പോയി

മും​ബൈ : തി​രു​വ​ന​ന്ത​പു​രം– മും​ബൈ നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച. മല​യാ​ളി കുടുംബത്തിന്റെ 14 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണം നഷ്ടപ്പെട്ടു. കായംകുളത്തു​ നി​ന്നു താ​നെ​യി​ലേ​ക്കു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന താനെ കി​സാ​ൻ ന​ഗ​ർ...

വല്ലന മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്  കൊടിയേറി

ആറന്മുള : വല്ലന മഹാദേവക്ഷേത്രത്തിലും ഗുരുദേവക്ഷേത്രത്തിലും ഉത്സവം കൊടിയേറി.മാര്‍ച്ച് 14 മുതല്‍ 18 വരെയാണ് ഉത്സവം.  ക്ഷേത്ര തന്ത്രി കൗസ്തുഭം മഹേഷ് മോഹനന്‍  കൊടിയേറ്റ് കര്‍മ്മം നിർവഹിച്ചു.  ഉത്സവത്തിൻ്റെ ഉദ്ഘാടനം  ആറന്മുള എസ്...
- Advertisment -

Most Popular

- Advertisement -