Saturday, July 5, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryഏതു തൊഴിലിന്റെയും...

ഏതു തൊഴിലിന്റെയും മാന്യത സംരക്ഷിക്കപ്പെടണം: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി: ഏതു തൊഴിലിനും നല്‍കേണ്ട മാന്യതയും അര്‍ഹമായ വേതനവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. കേരള ലേബര്‍ മൂവ്‌മെന്റ് തൊഴിലാളി മഹാസംഗമം ചങ്ങനാശേരി എസ്ബി കോളേജ്  കാവുകാട്ടു ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. തൊഴില്‍രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്രൈസ്തവ മൂല്യബോധം പകരുവാനും തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ മുന്നേറ്റം സൃഷ്ടിക്കുവാനും കെഎല്‍എമ്മിന് കഴിയുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വികാരി ഫാ. ജോസഫ് വാണിയപുരക്കല്‍  സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍  അനുഗ്രഹ പ്രഭാഷണം നടത്തി. കേരള ലേബര്‍ മൂവ്‌മെന്റ്  യുടിഎ ചെയര്‍മാന്‍  ജോസഫ് ജൂഡ്  മുഖ്യപ്രഭാഷണം നടത്തി. മികച്ച വനിതാ സംരംഭക ജിലുമോള്‍  മരിയറ്റ് തോമസിനെ സ്‌നേഹാദരവ് നല്‍കി ആദരിച്ചു. അതിരൂപതാ ഡയറക്ടര്‍ ഫാ ജോണ്‍ വടക്കേക്കളം, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോളി നാല്പതാകളം,  ജനറല്‍ കണ്‍വീനര്‍ സണ്ണി അഞ്ചില്‍, അതിരൂപതാസമിതി അംഗങ്ങളായ സാബു കോയിപ്പള്ളി, മിനി റോയ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരണം

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14-കാരൻ മരിച്ചു. മലപ്പുറം വാഴക്കാട് സ്വദേശി ഷാദാബാണ് മരിച്ചത്. വാഴക്കാട് ​ഗവൺമെന്റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. രണ്ടുദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചാണ് മഞ്ഞപ്പിത്തം...

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്

കോട്ടയം : തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് വിജയവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ്...
- Advertisment -

Most Popular

- Advertisement -