Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiകൈലാസ-മാനസസരോവർ യാത്ര...

കൈലാസ-മാനസസരോവർ യാത്ര :  അഞ്ചുവർഷത്തിന്  ശേഷം ആദ്യ ഇന്ത്യൻ സംഘം മാനസസരോവറിലെത്തി

ന്യൂഡൽഹി: കൈലാസ പർവ്വതത്തിലും മാനസസരോവർ തടാകത്തിലും പ്രാർത്ഥിക്കാൻ  ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യ സംഘം വ്യാഴാഴ്ച പുണ്യസ്ഥലത്ത് എത്തിയതായി ചൈനീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ചൈനയിലെ സിസാങ് (ടിബറ്റ്) സ്വയംഭരണ പ്രദേശത്തുള്ള ലേക് മാപാം യുൻ ത്സോ (മാനസരോവർ)യിൽ തീർത്ഥാടകരുടെ ആദ്യ സംഘം എത്തിയത്.

ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്‌ഹോങ് എക്‌സിൽ പോസ്റ്റ് ചെയ്തു. അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പുണ്യസ്ഥലം സന്ദർശിക്കുന്ന ആദ്യ സംഘമാണിത്. കൈലാസ പർവ്വതത്തിലേക്കും മനസസരോവറിലേക്കുമുള്ള ആദ്യ യാത്രയിൽ  36 തീർത്ഥാടകരാണ് ഉള്ളത്. കിഴക്കൻ ലഡാക്ക് സംഘർഷത്തിനു പിന്നാലെ ഇന്ത്യ ചൈന നയതന്ത്രബന്ധം വഷളായത്തോടെ 2020 മുതൽ കൈലാസ- മാനസസരോവർ യാത്രനിർത്തിവച്ചിരുന്നു.

കഴിഞ്ഞ വർഷം  റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും ബന്ധം പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ആദ്യ പടിയായാണ് അഞ്ചുവർഷത്തിന് ശേഷം കൈലാസ- മാനസസരോവർ യാത്ര പുനരാരംഭിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തലവടി സിഎംഎസ് ഹൈസ്ക്കൂളിൽ ‘വണ്ടർ ബീറ്റ്സ് ‘ ഉത്ഘാടനം 26ന് ; ലോഗോ പ്രകാശനം 12ന്

എടത്വ : തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി സജ്ജമാക്കുന്ന പ്രീ പ്രൈമറി ഡേ കെയർ പ്രോജക്ടായ 'വണ്ടർ ബീറ്റ്സ് ' ഉത്ഘാടന ചടങ്ങ് 26ന് 9...

ആറന്മുള ഉതൃട്ടാതി വള്ളംകളി:  ഓഗസ്റ്റ് 30-ന് സമ്പൂര്‍ണ മദ്യ നിരോധനം

ആറന്മുള: ഉതൃട്ടാതി വള്ളംകളി ഓഗസ്റ്റ് 30-ന് നടക്കുന്ന സാഹചര്യത്തില്‍ പൊതുജന സുരക്ഷയും സാമൂഹിക നിയന്ത്രണവും ഉറപ്പാക്കുന്നതിന് കോഴഞ്ചേരി താലൂക്ക് പരിധിയിലെ ആറന്മുള, കോഴഞ്ചേരി ഗ്രാമപഞ്ചായത്തുകളിലും തിരുവല്ല താലൂക്ക് പരിധിയിലെ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലും സമ്പൂര്‍ണ...
- Advertisment -

Most Popular

- Advertisement -