Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിലെ ഭീകരാക്രമണം:...

കശ്മീരിലെ ഭീകരാക്രമണം: മരണ സംഖ്യ 26 ആയതായി റിപ്പോർട്ടുകൾ: അന്വേഷണം എൻ ഐ എ ഏറ്റെടുത്തു.

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്യ്തു. മരിച്ചവരിൽ രണ്ട് വിദേശികളും ഉള്ളതായി സൂചന.  ഒഡീഷ, കർണാടക, മഹാരാഷ്ട്ര,ഗുജറാത്ത്  എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികള്‍ ആണ് ആക്രമണത്തിന് ഇരയായത്. അന്വേഷണം എൻ ഐ എ ഏറ്റെടുത്തു.

ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്.  ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ചയ്ക്ക് 2:30 ഓടെയാണ് പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേട്ടില്‍ വെടിവെപ്പുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ പ്രദേശത്ത് വിശ്രമിക്കുകയും കുതിരപ്പുറത്ത് സഞ്ചരിക്കുകയും ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തിന് തൊട്ടുപിന്നാലെ സുരക്ഷാ സേന പ്രദേശത്തെത്തി. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഹീനമായ പ്രവർത്തിക്ക് പിന്നിൽ ഉള്ളവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ആക്രമണത്തെ ലോക രാജ്യങ്ങൾ അപലപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയിൽ ആചാരപ്രൗഡിയൽ ദേശവിളക്ക് തെളിയിച്ചു

തിരുവല്ല: പെരിങ്ങര കരയിൽ തിരുപന്തത്തോട് അനുബന്ധിച്ചുള്ള ദേശവിളക്ക് തെളിയിച്ചു. പെരിങ്ങര  1110 നമ്പർ എൻ എസ് എസ്  കരയോഗം  സെക്രട്ടറി മുരളീധരകുറുപ്പ് തിരി തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആർ. ഭാസി, എൻ. ജയറാം, അഭിലാഷ്, മനോജ്...

നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള  അന്തരിച്ചു.

പത്തനംതിട്ട: സിനിമാ സംവിധായകനും നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള എന്ന കെ.ആർ. ഉണ്ണികൃഷ്ണൻ നായർ (68) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) ആറന്മുള കോട്ടയ്ക്കകത്തെ വീട്ടു വളപ്പിൽ നടക്കും. ശാരീരിക അസ്വസ്ഥതകളെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -