Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsദീപാവലി: കെഎസ്ആർടിസി...

ദീപാവലി: കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്ന് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കും തിരിച്ചും അധിക ബസുകൾ സർവീസ് പ്രഖ്യാപിച്ചത്.

യാത്രക്കാർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഓൺലൈൻ റിസർവേഷൻ സൗകര്യവും ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങി പ്രധാന ജില്ലകളിലേക്ക് സർവീസുകളുണ്ടാകും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മൈസൂരുവിൽ നിന്ന് കണ്ണൂരിലേക്കും മധുരയിലേക്കും ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കാനും കെ.എസ്.ആർ.ടി.സി തീരുമാനിച്ചിട്ടുണ്ട്. www.keralartc.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചേന്ദമംഗലം കൊലപാതകം : നായയെ ചൊല്ലി തർക്കം ; ഇരുമ്പുദണ്ഡുമായി ആക്രമണം

പറവൂർ : ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയും കൊല്ലപ്പെട്ട കുടുംബവുമായി വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം നടന്നിരുന്നുവെന്ന് വിവരം. കൊല്ലപ്പെട്ട വേണുവിന്റെ വീട്ടിലെ നായ...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. തെക്കന്‍ തായ്ലന്‍ഡിനും സമീപ മ്യാന്‍മറിനും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഈ ചക്രവാതച്ചുഴി സെപ്റ്റംബര്‍ 28ന്...
- Advertisment -

Most Popular

- Advertisement -