Thursday, March 27, 2025
No menu items!

subscribe-youtube-channel

HomeNewsKottayamജലാശയങ്ങൾ ശുചിയാക്കി...

ജലാശയങ്ങൾ ശുചിയാക്കി സ്വീപിന്റെ ബോധവൽക്കരണം

കോട്ടയം: തെരഞ്ഞെടുപ്പു പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ ജലാശയങ്ങൾ ശുചിയാക്കി സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ). ഇതിന്റെ ഭാഗമായി ജില്ലയിലെ 32 ജലാശയങ്ങൾ ഏപ്രിൽ 19 വരെയുള്ള കാലയളവിൽ തൊഴിലുറപ്പുതൊഴിലാളികളുടെ സഹകരണത്തോടെ ശുചീകരിക്കും.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിജയപുരം കരിപ്പാൽ തോട്ടിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ കോട്ടയം വി. വിഗ്നേശ്വരി നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, സ്വീപ് നോഡൽ ഓഫീസർ എം. അമൽ മഹേശ്വർ, ഇലക്ഷൻ ലിറ്ററസി ക്ലബ് കോ ഓർഡിനേറ്റർ ഡോ വിപിൻ കെ വർഗീസ് എന്നിവർ നേതൃത്വം നൽകി. തെരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം ഉറപ്പിക്കുന്നതിനായി സ്വീപിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം : ട്രാക്കിൽ സിലിണ്ടർ കണ്ടെത്തി

ലക്‌നൗ : വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം.ട്രാക്കിൽ സിലിണ്ടർ കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഉത്തർപ്രദേശിലെ കാൺപൂരിലെ ദേഹത് ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ  പാളത്തിൽ...

ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന : മൂന്നു സ്ഥാപനങ്ങൾ അടപ്പിച്ചു

കോട്ടയം : ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ തട്ടുകടകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ രാത്രികാല പ്രത്യേക സ്‌ക്വാഡ് പരിശോധനയിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു സ്ഥാപനവും, ഭക്ഷ്യ സുരക്ഷാ...
- Advertisment -

Most Popular

- Advertisement -