Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNew Delhiജി കൃഷ്ണകുമാര്‍...

ജി കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാനായി ചുമതലയേറ്റു

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാനായി നടനും ബിജെപി നേതാവുമായ ജി  കൃഷ്ണകുമാര്‍ ചുമതലയേറ്റു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. എന്‍എഫ്ഡിസി ചെയര്‍മാനായി ചുമതല ഏല്‍പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൃഷ്ണകുമാര്‍ നന്ദി അറിയിച്ചു.

ഏറെ ഉത്തരവാദിത്വം നിറഞ്ഞ ചുമതലയാണെന്ന് കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി പ്രമുഖര്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കാന്‍ പോകുന്നത്. ഭാരതീയ സിനിമയെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. എന്‍എഫ്ഡിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാൻ മന്ത്രി നിര്‍ദേശിച്ചതെന്നും കൃഷ്ണകുമാര്‍ അറിയിച്ചു.

യുവാക്കള്‍ക്കു കൂടുതല്‍ അവസരം നല്‍കും. സമാന്തര ചിത്രങ്ങള്‍ക്കൊപ്പം ലോകശ്രദ്ധയാകര്‍ഷിക്കാവുന്ന കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ക്കും, സംസ്‌കാരത്തെയും ചരിത്രത്തെയും പിന്തുണയ്‌ക്കുന്ന, ദേശീയബോധമുണര്‍ത്തുന്ന ചിത്രങ്ങള്‍ക്കും കൂടുതൽ പ്രധാന്യം നല്‍കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്ക്കരണം  നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്ക്കരണം (എസ് ഐ ആർ) നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി കൂടുതൽ സംസ്ഥാനങ്ങളിൽ നടപടികൾ ആരംഭിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. ഇതിന് വേണ്ട...

നവീൻ ബാബുവിന്റെ മരണം : മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം. 65ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സിപിഎം നേതാവ് പി.പി.ദിവ്യയ്ക്കും പ്രശാന്തനുമെതിരെ പത്തനംതിട്ട സബ്‌കോടതിയിൽ കേസ് ഫയൽ ചെയ്തത് .നവീൻ ബാബുവിനെ...
- Advertisment -

Most Popular

- Advertisement -