Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഉരുൾപൊട്ടിയ വിലങ്ങാട്...

ഉരുൾപൊട്ടിയ വിലങ്ങാട് ശക്തമായ മഴ : നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കോഴിക്കോട് : ഒരു മാസം മുൻപ് ഉരുള്‍പൊട്ടല്‍ നാശം വിതച്ച കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ.ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങി.ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിലച്ചു. നിരവധി കുടുംബങ്ങളെ നാട്ടുകാര്‍ മാറ്റിത്താമസിപ്പിച്ചു.

രാത്രി പെയ്ത മഴയിലാണ് ടൗണിൽ വെള്ളം കയറിയത്.പുലർച്ചെ മൂന്നു മണിവരെ ശക്തമായ മഴയായിരുന്നു.പുഴയ്ക്കു സമീപമുള്ള 20 കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത് .ആളുകൾ സുരക്ഷിതരാണെന്നും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു .

ജൂലൈ 29നു രാത്രിയിലാണ് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തില്‍ 18 കുടുംബങ്ങള്‍ക്ക് വീടുകള്‍ പൂര്‍ണമായി നഷ്ടമായി.4 കടകളും നശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടി. നസിറുദ്ദീൻ അനുസ്മരണം

തിരുവല്ല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡൻറും കേരളത്തിലെ വ്യാപാരികളുടെ  നേതാവായിരുന്ന  ടി. നസിറുദ്ദീൻ്റെ മൂന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും നടത്തി. തിരുവല്ലാ മർച്ചൻറ്സ് അസ്സോസ്സിയേഷൻ്റെ ആഭിമുഖ്യത്തിൽ...

കെഎസ്ഇബി ഇനി സ്മാർട്ടാകും : വീടുകളിലേക്ക് പുതിയ വൈദ്യുതി മീറ്ററുകൾ എത്തുന്നു

പത്തനംതിട്ട : സംസ്ഥാനത്ത് വൈദ്യുതി വിതരണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് കെഎസ്ഇബിയുടെ സ്മാർട്ട് മീറ്റർ പദ്ധതി. സംസ്ഥാനത്തെ വീടുകളിലും സ്ഥാപനങ്ങളിലും നിലവിലുള്ള പഴയ വൈദ്യുതി മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ...
- Advertisment -

Most Popular

- Advertisement -