Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsമൊബൈൽ ഫോൺ...

മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് അദ്ധ്യാപകനെതിരെ ഭീഷണി ; വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു

പാലക്കാട് : മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് അദ്ധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്. അനുവാദമില്ലാതെ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു.ഫോൺ വാങ്ങിയതിന്റെ പേരിൽ അദ്ധ്യാപകനെ വിദ്യാർത്ഥി ചോദ്യം ചെയ്തു. തുടർന്ന് പ്രധാന അദ്ധ്യാപകന്റെ മുറിയിൽ വച്ചായിരുന്നു അദ്ധ്യാപകന് നേരെ കൊലവിളി ഭീഷണി ഉയർത്തിയത് .

വിദ്യാർത്ഥിക്കെതിരെ അദ്ധ്യാപകർ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി.ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും മാപ്പ് പറയാന്‍ തയ്യാറെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കള്ളക്കുറിച്ചി വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി

ചെന്നൈ : തമിഴ് നാട്ടിലെ കള്ളക്കുറിച്ചി വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി ഉയർന്നു .90പേരോളം ചികിത്സയിൽ കഴിയുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന പലരുടേയും കാഴ്ച നഷ്ടപ്പെട്ടു. അതേസമയം,കേസിലെ മുഖ്യപ്രതിയായ ചിന്നദുരൈ പോലീസ് പിടിയിലായി. വ്യാജമദ്യവുമായി ബന്ധപ്പെട്ട എഴുപതോളം...

ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്

എറണാകുളം : കോതമംഗലം അടിവാട് സെവൻസ് ഫുടബോൾ ടൂർണമെന്റിനിടെ താത്കാലിക ഗാലറി തകർന്നുവീണ് അൻപതോളം പേർക്ക് പരുക്ക്. അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. മത്സരം തുടങ്ങുന്നതിന് മുൻപായിരുന്നു അപകടം. മഴ...
- Advertisment -

Most Popular

- Advertisement -