Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsട്രെയിന്‍ ഗതാഗതത്തിന്...

ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം :  കോട്ടയം വഴിയുള്ള 8 ട്രെയിനുകള്‍ ആലപ്പുഴ വഴി തുടരും

തിരുവനന്തപുരം : ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. രാത്രി 9.05ന് പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു (66310) റദ്ദാക്കി. കോട്ടയം വഴിയുള്ള 8 ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴി സര്‍വീസ് നടത്തും. ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകള്‍

12624 തിരുവനന്തപുരം ചെന്നൈ മെയില്‍ (സ്റ്റോപ്പുകള്‍ – ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍). 16312 തിരുവനന്തപുരം ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ് (ആലപ്പുഴ, എറണാകുളം ജംക്ഷന്‍). 16319 തിരുവനന്തപുരം നോര്‍ത്ത് എസ്‌എംവിടി ബെംഗളൂരു ഹംസഫര്‍ (കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷന്‍). 16629 തിരുവനന്തപുരം മംഗളൂരു മലബാര്‍ (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍)

22503 കന്യാകുമാരി ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് (കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷന്‍). 16343 തിരുവനന്തപുരം രാമേശ്വരം അമൃത (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍). 16349 തിരുവനന്തപുരം നോര്‍ത്ത് നിലമ്പൂര്‍ രാജ്യറാണി (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍). 16347 തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ് (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

14ന് 16327 മധുര ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 15ന് 16328 ഗുരുവായൂര്‍ മധുര എക്‌സ്പ്രസ് കൊല്ലത്ത് നിന്നു സര്‍വീസ് ആരംഭിക്കും. 14ന് 16366 നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

ഇന്നലെ വൈകിട്ട് ചെന്നൈയില്‍ നിന്നു പുറപ്പെട്ട തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (12695) ഇന്ന് രാവിലെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. 14ന് 12696 തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് കോട്ടയത്തു നിന്ന് യാത്ര തുടങ്ങും (രാത്രി 8.05)

വൈകി ഓടുന്ന ട്രെയിനുകള്‍

14ന് പുറപ്പെടുന്ന തൂത്തുകുടിപാലക്കാട് പാലരുവി എക്‌സ്പ്രസ് 35 മിനിറ്റും തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് 30 മിനിറ്റും വൈകും. 15ന് 66322 കൊല്ലം എറണാകുളം മെമു 45 മിനിറ്റ് വൈകിയോടും.

 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results :10-08-2024 Karunya KR-666

1st Prize Rs.80,00,000/- KF 336876 (ATTINGAL) Consolation Prize Rs.8,000/- KA 336876 KB 336876 KC 336876 KD 336876 KE 336876 KG 336876 KH 336876 KJ 336876 KK 336876...

മഴ: തോട്ടപ്പള്ളി പൊഴി അടിയന്തര സാഹചര്യത്തില്‍ മുറിക്കാന്‍ തീരുമാനം

ആലപ്പുഴ: അടിയന്തര സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴിമുറിക്കാന്‍ തീരുമാനം. ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍ ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപം കൊള്ളുന്നതും മഴക്കെടുതിയിലെ മറ്റ് സുരക്ഷാനടപടികളും ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ്...
- Advertisment -

Most Popular

- Advertisement -