Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsപൊലീസ് മര്‍ദ്ദനമേറ്റ...

പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന്  12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനത്തിനിരയായ മുന്‍ ഡയറ്റ് അധ്യാപകന്‍ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി ലഭിച്ചു. 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സമരകാലത്ത് സുരേന്ദ്രന് നേരിടേണ്ടി വന്ന ക്രൂരമായ പൊലീസ് പീഡനങ്ങള്‍ കണക്കിലെടുത്താണ് നടപടി. നഷ്ടപരിഹാരത്തുക സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുത്താതെ, മര്‍ദ്ദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ഈടാക്കാനും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തന്റെ അവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. കേസില്‍ ഇനിയും മേല്‍ക്കോടതികളില്‍ അപ്പീലിന് പോകേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഉത്തരവ്.  കേസില്‍ കെ കെ സുരേന്ദ്രനെ സിബിഐ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ കോടതി ആദ്യം ഉത്തരവിട്ടത് 2021ലാണ്.

എന്നാല്‍ ഈ വിധിക്കെതിരെ സര്‍ക്കാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് 2026ല്‍ കല്‍പ്പറ്റ കോടതി നഷ്ടപരിഹാരത്തുക 12.5 ലക്ഷമായി ഉയര്‍ത്തി വിധി പ്രസ്താവിച്ചു. തുടർന്നാണ് നടപടിയിലേക്ക് നീങ്ങിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : ആലപ്പുഴ ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍

ആലപ്പുഴ : മഴയെത്തുടർന്ന് ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെങ്ങന്നൂർ, ചേർത്തല താലൂക്കുകളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. 18 കുടുംബങ്ങളിലെ 16 പുരുഷൻമാരും 23 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടെ...

Kerala Lotteries Results 04-12-2024 Pooja Bumper BR-100

1st Prize Rs.12,00,00,000/- JC 325526 (KAYAMKULAM) Consolation Prize Rs.1,00,000/- JA 325526 JB 325526 JD 325526 JE 325526 2nd Prize Rs.1,00,00,000/- JA 378749 JB 939547 JC 616613 JD...
- Advertisment -

Most Popular

- Advertisement -