Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയില്‍ പോഷകാഹാരക്കുറവ്...

ആലപ്പുഴയില്‍ പോഷകാഹാരക്കുറവ് മൂലം കുട്ടി മരിച്ച സംഭവം ; 4 കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്തു

ആലപ്പുഴ : ആലപ്പുഴയില്‍ രണ്ടുവയസ്സുള്ള ആൺകുട്ടി പോഷകാഹാരക്കുറവുമുലം മരിച്ച സംഭവത്തിൽ കുട്ടിയുടെ സഹോദരങ്ങളായ 4 പെൺകുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്തു. കാർത്തികപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ് – താര ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രാഹുലാണ്‌ മരിച്ചത് .30 വയസ്സുള്ള താരയുടെ ഏഴാമത്തെ പ്രസവത്തിനു പിന്നാലെയാണ് കുട്ടി മരിച്ചത്.

ഇന്നലെ രാവിലെ 6.30നാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. കുപ്പിപ്പാൽ തൊണ്ടയിൽക്കുടുങ്ങി മരിച്ചതായാണ് അച്ഛൻ പോലീസിനെ അറിയിച്ചത്. എന്നാൽ പോഷകാഹാരക്കുറവാണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.12 കിലോ തൂക്കം വേണ്ടിയിരുന്നിടത്ത് കുഞ്ഞിന് 7 കിലോ മാത്രമായിരുന്നു ഭാരമെന്നും കണ്ടെത്തി.മാതാപിതാക്കളുടെ പരിപാലനത്തിൽ വന്ന പിഴവാണ് കുഞ്ഞിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അനുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രോളിംഗ് നിരോധനം: മത്സ്യ വിപണി തളർച്ചയിൽ

പത്തനംതിട്ട : ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യ വിപണിയിൽ തളർച്ച. നാട്ടിൻ പുറങ്ങളിൽ മത്സ്യ ക്ഷാമവും, ഉള്ളതിനാകട്ടെ വിലയുടെ ചാകരയും. ജനപ്രിയ മത്സ്യ ഇനങ്ങളായ മത്തിക്ക് കിലോ 360 രൂപയും അയലയ്ക്ക് 340...

എടത്വ പള്ളിയില്‍  ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു

എടത്വ: ജനസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി എടത്വ പള്ളിയില്‍  ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു. തിരുനാളിനു കൊടിയേറിയതിന്റെ ഏഴാം ദിവസമായ ഇന്ന് രാവിലെ 5.45 ന് ഫാ. അലന്‍ വെട്ടുകുഴിയുടെ കാര്‍മികത്വത്തില്‍...
- Advertisment -

Most Popular

- Advertisement -