Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsഓടിക്കൊണ്ടിരുന്ന കെഎസ്...

ഓടിക്കൊണ്ടിരുന്ന കെഎസ് ആർ ടി സി ബസിൽ തീയും പുകയും

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കെഎസ് ആർ ടി സി ബസിൽ തീയും പുകയും. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാൻഡിന് സമീപം എത്തിയപ്പോഴാണ് തീയും പുകയും ഉയർന്നത്. പരിസരവാസികളുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായി.

50 ഓളം യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസിലാണ് തീപിടുത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട് ബസ് ദേശീയ പാതയിൽ മുനിസിപ്പൽ ബസ് സ്റ്റാൻ്റിന് സമീപത്ത് നിർത്തിയ ശേഷം യാത്രക്കാരെ പുറത്ത് ഇറക്കി.

ഇതിനിടെ യാത്രക്കാരുടെ ബാഗുകളിലേയ്ക്കും തീ പടർന്നത് പരിഭ്രാന്തി പടർത്തി. ജീവനക്കാർക്കൊപ്പം സമീപവാസികളും കൂടി ചേർന്നതോടെ രക്ഷാപ്രവർത്തനം എളുപ്പത്തിലായി. അടുത്ത  വ്യാപാര സ്ഥാപനത്തിലെ അഗ്നി നിയന്ത്രണ സംവിധാനം എത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലാമണ്ഡലം സത്യഭാമയ്ക്ക് കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം : നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസിൽ കലാമണ്ഡലം സത്യഭാമയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ്‍സിഎസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള...

വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ് : കോച്ചിന്റെ ചില്ല് തകർന്നു

കോഴിക്കോട് : വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. മലപ്പുറം-  തിരൂരിനുമിടയിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ സി 7 കോച്ചിലെ ചില്ല് തകർന്നു വീണു. കാസർകോടു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്....
- Advertisment -

Most Popular

- Advertisement -